ഈ സീസണിലെ ശേഷിക്കുന്ന മത്സരങ്ങള്‍ തിയഗോക്ക് നഷ്ട്ടം ആയേക്കും
ഇടുപ്പിന് പരിക്കേറ്റ ലിവർപൂൾ മിഡ്ഫീൽഡർ തിയാഗോ അൽകന്റാര ഈ സീസണിന്റെ ശേഷിക്കുന്ന മത്സരങ്ങളില്‍ കളിച്ചേക്കില്ല എന്ന് ഫുട്ബോൾ ഇൻസൈഡര്‍ വെളിപ്പെടുത്തിയിരിക്കുന്നു.ആൻഫീൽഡിൽ ടോട്ടൻഹാമിനെതിരെ ഞായറാഴ്ച നടന്ന ആവേശകരമായ മത്സരത്തില്‍ സ്പെയിന്‍ താരം കളിച്ചില്ല.

ദീർഘകാലമായി താരത്തിനെ ഇടുപ്പിലെ പരിക്ക് അലട്ടുന്നുണ്ട്.ഒരു ശസ്ത്രക്രിയയിലൂടെ മാത്രമേ അദ്ദേഹത്തിന് മാച്ച് ഫിറ്റ്നസ് വീണ്ടെടുക്കാന്‍ കഴിയുകയുള്ളൂ.സര്‍ജറിക്ക് വിധേയന്‍ ആയാല്‍ ഈ സീസണിൽ ലിവർപൂളിന്റെ ശേഷിക്കുന്ന നാല് മത്സരങ്ങളിലും അദ്ദേഹത്തിന് കളിക്കാന്‍ ആകില്ല.ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടാനുള്ള ലക്ഷ്യത്തില്‍ ഇരിക്കുന്ന ലിവര്‍പൂളിനു ശേഷിക്കുന്ന ഓരോ മത്സരവും ഏറെ പ്രധാനപ്പെട്ടത് ആണ്.അതിനാല്‍ ഈ സമയത്തുള്ള തിയഗോയുടെ അഭാവം ക്ലോപ്പിനെ ഏറെ നിരാശന്‍ ആക്കുന്നു.പരിക്ക് മൂലം പരിശീലന സെഷനില്‍ നിന്ന് ഡിയാഗോ ജോട്ട വിട്ടു നിന്നതും ലിവര്‍പൂളിനെ ആശങ്കയില്‍ ആഴ്തുന്നുണ്ട്.മാച്ച് ഫിറ്റ്നസ് വീണ്ടെടുത്ത റോബർട്ടോ ഫിർമിനോയും നബി കെയ്റ്റയും ടീമിനൊപ്പം ചേര്‍ന്നിട്ടുള്ളത് ടീം സിലക്ഷനില്‍ ക്ലോപ്പിന് കൂടുതല്‍ ഓപ്ഷനുകള്‍ നല്‍കുന്നു.