സിറ്റി കരുതിയിരിക്കുക ; മോഡ്രിച്ച് തിരിച്ചെത്തിയിരിക്കുന്നു
ഒസാസുനയ്‌ക്കെതിരായ ശനിയാഴ്ചത്തെ കോപ്പ ഡെൽ റേ ഫൈനൽ മത്സരത്തിൽ ക്രൊയേഷ്യൻ മജീഷ്യന്‍ ലൂക്ക മോഡ്രിച്ച് കളിക്കും എന്ന വാര്‍ത്ത റയല്‍ മാഡ്രിഡ് ആരാധകര്‍ക്ക് ആവേശം പകരുന്നു.പരിക്ക് മൂലം അദ്ദേഹത്തിന് അൽമേരിയക്കെതിരെയും റയൽ സോസിഡാഡിനെതിരെയും നടന്ന മത്സരത്തില്‍ കളിക്കാന്‍ കഴിഞ്ഞില്ല.പ്രാഥമിക ചെക്കിങ്ങില്‍ താരം ഒരു മാസം പുറത്ത് ഇരിക്കും എന്നായിരുന്നു റയലിന്റെ വിലയിരുത്തല്‍.
.jpg?auto=webp&format=pjpg&width=3840&quality=60)
എന്നാല്‍ വാരാന്ത്യത്തിൽ മോഡ്രിച്ച് ബെൽഗ്രേഡിലെ ഒരു സ്പെഷ്യലിസ്റ്റിനൊപ്പം ഉണ്ടായിരുന്നുവെന്ന് റിപ്പോർട്ടുണ്ട്, ഇത് അദ്ദേഹത്തിന്റെ വീണ്ടെടുക്കൽ വേഗത്തിലാക്കിയതായി കരുതുന്നു.ഇന്നലെ അദ്ദേഹം ടീമിനൊപ്പം ഭാഗിക പരിശീലനത്തിൽ പങ്കെടുത്തതായും ഒസാസുനയ്‌ക്കെതിരെ കളിക്കാൻ അദ്ദേഹം തീര്‍ച്ചയായും ഉണ്ടാകും എന്നും റിപ്പോര്‍ട്ട് നല്‍കിയത് സ്പാനിഷ് പത്രമായ റെലെവോയാണ്.ചാമ്പ്യന്‍സ് ലീഗ് സെമിയിലും മോഡ്രിച്ച് കളിക്കും എന്ന കാര്യത്തില്‍ ഇതോടെ ഉറപ്പ് ആയിരിക്കുന്നു.വിങ്ങ് ബാക്ക് ആയ മെന്റിയേ മാത്രം ആയിരിക്കും മാനേജര്‍ അന്‍സലോട്ടിക്ക് നഷ്ട്ടപ്പെടുക.പരിക്കില്‍ നിന്ന് സെന്റര്‍ ബാക്ക് ആയ ഡേവിഡ് അലാബയും മുക്തന്‍ ആയിരിക്കുന്നു.