EPL 2022 European Football Foot Ball International Football Top News transfer news

മാഞ്ചസ്റ്റര്‍ ഉടമസ്ഥത കൈയ്യില്‍ വന്നാല്‍ , പണം ഒഴുക്കാന്‍ തീരുമാനിച്ച് ഖത്തര്‍ രാജവംശം

May 4, 2023

മാഞ്ചസ്റ്റര്‍ ഉടമസ്ഥത കൈയ്യില്‍ വന്നാല്‍ , പണം ഒഴുക്കാന്‍ തീരുമാനിച്ച് ഖത്തര്‍ രാജവംശം

മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ സ്വന്തമാക്കുന്നതിനു വേണ്ടി ഒരു ബിഡ് യുദ്ധം നിലവില്‍ നടക്കുന്നുണ്ട്.ഒരു പുറത്ത്  ഖത്തർ രാജകുടുംബത്തിലെ ഷെയ്ഖ് ജാസിമും മറുപുറത്ത് ഇനിയോസ് ഗ്രൂപ്പിന്‍റെ മേധാവിയായ സർ ജിം റാറ്റ്ക്ലിഫുമാണ് ക്ലബിനെ വാങ്ങാനുള്ള പോരില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.ജർമ്മൻ ഔട്ട്‌ലെറ്റ് സ്‌പോർട്ട് ബിൽഡ് നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം ഖത്തറികൾ മാഞ്ചസ്റ്റര്‍ സ്വന്തമാക്കിയാല്‍ ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റിലും ക്ലബിന്റെ ഇന്‍ഫ്രാസ്ട്രക്ച്ചറിലും മറ്റും വലിയ തുക മുടക്കാനുള്ള തീരുമാനത്തില്‍ ആണ്.

 

പിഎസ്ജിയിൽ കളിക്കുന്ന എംബാപ്പെയാണ് ഷെയ്ഖ് ജാസിമിന്‍റെ സ്വപ്ന ട്രാന്‍സ്ഫര്‍ ഡീല്‍.ക്ലബിന്റെ ഉടമസ്ഥത കൈയ്യില്‍ വന്നാല്‍ ആദ്യത്തെ ലക്ഷ്യവും ഫ്രഞ്ച് താരം ആണ് എന്നും  റിപ്പോര്‍ട്ടുകള്‍ പറയുന്നു.ഇത് കൂടാതെ ബയേൺ മ്യൂണിക്ക് താരം കിംഗ്സ്ലി കോമാനെയും ട്രാന്‍സ്ഫര്‍ വിഷ്ലിസ്റ്റില്‍ അദ്ദേഹം ഉള്‍പ്പെടുത്തിയതായി വാര്‍ത്ത വന്നിട്ടുണ്ട്.റയലിന്റെ സ്റ്റാര്‍ മിഡ്ഫീല്‍ഡര്‍ ആയ കമവിങ്കയേയും സൈന്‍ ചെയ്യാനുല്‍ ഓപ്ഷന്‍ ഖത്തര്‍ ബോര്‍ഡിനു ഉള്ളതായും റൂമറുകള്‍ കേള്‍ക്കുന്നുണ്ട്.

Leave a comment