ലിവര്‍പൂളിനെയും സിറ്റിയേയും മുട്ടുകുത്തിച്ച് റയല്‍ ; ഈ സീസണില്‍ ജൂഡ് ബെലിംഗ്ഹാം മാഡ്രിഡില്‍ എത്തിയേക്കും
അടുത്ത സീസണിൽ ബൊറൂസിയ ഡോർട്ട്മുണ്ടില്‍ നിന്നും ഇംഗ്ലണ്ട് മിഡ്ഫീൽഡർ ആയ ജൂഡ് ബെല്ലിംഗ്ഹാമിനെ സൈന്‍ ചെയ്യാനുള്ള വാക്കാല്‍ ഉള്ള കരാറില്‍ റയല്‍ എത്തിയതായി റിപ്പോര്‍ട്ട്.മാസങ്ങൾ ചെലവഴിച്ചതിന് ശേഷം, ലിവർപൂളിനെയും മാഞ്ചസ്റ്റർ സിറ്റിയെയും പിന്തള്ളിയാണ് റയല്‍ താരത്തിനെ സൈന്‍ ചെയ്യാനുള്ള റേസില്‍ മുന്നില്‍ എത്തിയത്.

ഇംഗ്ലീഷ് ക്ലബ്ബുകൾ മേശപ്പുറത്ത് കൂടുതൽ പണം നിക്ഷേപിച്ചു എങ്കിലും റയലിന്റെ ഗ്ലാമറില്‍ താരം വീണു പോയി എന്ന് വേണം പറയാന്‍.ആറു വര്‍ഷത്തെ ഡീലില്‍ ആയിരിക്കും താരം റയലുമായി സൈന്‍ ചെയ്യാന്‍ പോകുന്നത്.തുടക്കത്തിൽ ബോറൂസിയ താരത്തിന്റെ ഒപ്പിനു വേണ്ടി 140 മില്യൺ യൂറോ ആവശ്യപ്പെട്ടു എങ്കിലും നിലവിലെ സാഹചര്യത്തില്‍ റയല്‍ 100 മില്യണ്‍ യൂറോയ്ക്കും 120 മില്യൺ യൂറോയ്ക്കും ഇടയിലുള്ള ഒരു തുക ആയിരിക്കും നല്കാന് പോകുന്നത്.ഈ സൈനിങ്ങ് കൂടി പൂര്‍ത്തിയാകുന്നതോടെ ഔറേലിയൻ ഷുമേനി, എഡ്വാർഡോ കാമവിംഗ,ഫെഡേ വാല്‍വറഡേ എന്നിവര്‍ക്കൊപ്പം ജൂഡും കൂടി ചേരുന്നതോടെ ലോകത്തിലെ തന്നെ ഏറ്റവും മൂല്യവത്തായ ഒരു മിഡ്ഫീല്‍ഡ് ആയിരിക്കും റയലിന്റെത്.