ഒലിവിയർ ജിറൂഡ് എസി മിലാനുമായി ഒരു വർഷത്തെ കരാർ പുതുക്കി
ഒലിവിയർ ജിറൂഡ് എസി മിലാനുമായി ഒരു വർഷത്തെ കരാർ വിപുലീകരണത്തിൽ ഒപ്പുവച്ചു. 3.5 മില്യൺ യൂറോയാണ് വേതനം എങ്കിലും പ്രകടനത്തിന് അനുസരിച്ച് ബോണസ് താരത്തിനു ലഭിച്ചേക്കും.ജിറൂഡിന്റെ മുൻ കരാർ ഈ വർഷം ജൂണിൽ അവസാനിച്ചേക്കും.ചെൽസി വിട്ടതിന് ശേഷം ഫ്രീ ഏജന്റായി മിലാനില്‍ ചേര്‍ന്ന ഫ്രഞ്ച് ഇന്റർനാഷണൽ താരം തന്‍റെ എകാലത്തെയും മികച്ച ഫോമില്‍ ആണ് കളിക്കുന്നത്.

താരം എട്ട് ഗോളുകളും നാല് അസിസ്റ്റുകളും ഈ സീസണില്‍ നേടിയിട്ടുണ്ട്.സീരി എ ടേബിളിൽ മിലാനെ നാലാം സ്ഥാനത്തെത്തിച്ചത്തില്‍ അദ്ദേഹത്തിന്റെ റോള്‍ വളരെ വലുത് ആണ്.നാപോളിയെ 2-1ന് തോൽപ്പിച്ച് അവർ ചാമ്പ്യൻസ് ലീഗ് സെമിയിലും ഇപ്പോള്‍ എത്തിയിരിക്കുന്നു.ഇന്നലെ നടന്ന രണ്ടാം പാദ മത്സരത്തില്‍ ജിറൂഡും ഗോള്‍ കണ്ടെത്തിയിരുന്നു. അടുത്ത സീസന്‍ മുതല്‍ തങ്ങളുടെ ഫോര്‍വേഡ് ലൈന്‍ പുതുക്കി പണിയാനുള്ള തീരുമാനത്തില്‍ ആണ് എസി മിലാന്‍.എന്നാല്‍ മാനേജ്മെന്റിന്റെയും ആരാധകരുടേയും കണ്ണിലുണ്ണിയായ താരത്തിനെ ഒരിക്കലും മിലാന്‍ പറഞ്ഞു വിടാന്‍ ഉദ്ദേശിക്കുന്നില്ല.മറിച്ച് പരിക്ക് നിരന്തരം വേട്ടയാടുന്ന സ്ലാട്ടന്‍ ഇബ്രാഹിമോവിച്ചിനെയും, മോശം ഫോമില്‍ ഉള്ള ഡിവോക്ക് ഒറിജിയെയും പറഞ്ഞുവിടാനുള്ള തീരുമാനത്തില്‍ ആണ് എസി മിലാന്‍.