EPL 2022 European Football Foot Ball Top News transfer news

ആന്റണി മാർഷ്യലിന്‍റെ കരാര്‍ നീട്ടാന്‍ യുണൈട്ടഡിനോട് ആവശ്യപ്പെട്ട് എറിക് ടെന്‍ ഹാഗ്

April 17, 2023

ആന്റണി മാർഷ്യലിന്‍റെ കരാര്‍ നീട്ടാന്‍ യുണൈട്ടഡിനോട് ആവശ്യപ്പെട്ട് എറിക് ടെന്‍ ഹാഗ്

അടുത്ത സീസണിൽ ആന്റണി മാർഷ്യൽ ഓൾഡ് ട്രാഫോർഡിൽ തുടരണമെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ബോസ് എറിക് ടെൻ ഹാഗ് മാനേജ്മെന്റിനോട് ആവശ്യപ്പെട്ടിരിക്കുന്നു.റെഡ് ഡെവിൾസ് ഈ സമ്മറില്‍ തങ്ങളുടെ മുന്നേറ്റ നിര ശക്തിപ്പെടുത്താൻ ആഗ്രഹിക്കുന്നുണ്ട്. അതിനാല്‍ പല ഫാന്‍സി സൈനിങ്ങുകള്‍ നടത്താന്‍ ക്ലബ്‌ തീരുമാനിച്ചിട്ടുണ്ട്.

Manchester United head coach Erik ten Hag on April 5, 2023

 

 

ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് പല മുന്‍ നിര ഫോര്‍വേഡുകളെയും സാധ്യത ലിസ്റ്റില്‍ യുണൈട്ടഡ്  ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടോട്ടന്‍ഹാം ക്യാപ്റ്റന്‍ ഹാരി കെയിന്‍, നാപ്പോളിയുടെ വിക്ടർ ഒസിംഹെൻ, ബെൻഫിക്കയുടെ ഗോങ്കലോ റാമോസ് എന്നിവര്‍ എല്ലാം  ക്ലബിന്റെ റഡാറില്‍ ഉണ്ട്.എന്നാല്‍ പുതിയ സൈനിങ്ങുകള്‍ ഏതൊക്കെ വന്നാലും മാര്‍ഷ്യലിനെ പറഞ്ഞു വിടാന്‍ ടെന്‍ ഹാഗിനു മനസ്സില്ല.അദ്ദേഹത്തിന് വേണ്ട വിധത്തില്‍ ഇപ്പോള്‍ സമയം ലഭിക്കുന്നില്ല എങ്കിലും താരം ക്ലബിന് ഭാവിയില്‍ ഗുണം ചെയ്യുമെന്ന് കോച്ച് കരുതുന്നു.സ്‌ട്രൈക്കറുടെ കരാർ നിലവിൽ 2024 ജൂൺ വരെയാണ്.ഈ സമ്മറില്‍ അദ്ദേഹത്തിനെ കൊണ്ട് കരാര്‍ നീട്ടാനുള്ള ചര്‍ച്ച ക്ലബ് ആരംഭിച്ചേക്കും.

Leave a comment