EPL 2022 European Football Foot Ball Top News transfer news

ബെൻ ചിൽവെൽ 2027 വരെ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ തുടരും

April 12, 2023

ബെൻ ചിൽവെൽ 2027 വരെ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ തുടരും

ചെൽസി ഡിഫൻഡർ ബെൻ ചിൽവെൽ 2027 വരെ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ തുടരും എന്ന് ഉറപ്പ് നല്‍കുന്ന കരാറില്‍ ഒപ്പിട്ടിരിക്കുന്നു.കഴിഞ്ഞ രണ്ട് സീസണുകളിൽ ചിൽവെൽ പരിക്കിന്റെ പിടിയിൽ അകപ്പെട്ടിരുന്നു, എന്നാൽ ചെൽസി മാനേജ്മെന്റിന് ഇപ്പോഴും താരത്തിന്‍റെ മേല്‍ ഉള്ള വിശ്വാസം നഷ്ട്ടപ്പെട്ടിട്ടില്ല.

Ben Chilwell signs two-year contract extension at Chelsea - Independent.ie

 

2020 ൽ ലെസ്റ്ററിൽ നിന്നാണ് ചെല്‍സി താരത്തിനെ കൊണ്ട് വരുന്നത്.2021 ൽ ചാമ്പ്യൻസ് ലീഗ് നേടിയ ചെൽസി ടീമിന്റെ ഭാഗമായിരുന്നു താരം.ലിഗമെന്‍റ് പരിക്ക് താരത്തിന്‍റെ  2021-22 സീസണിനെ നശിപ്പിച്ചു.ഹാംസ്ട്രിംഗ് പരിക്ക് മൂലം ലോകകപ്പ് ഉൾപ്പെടെ മൂന്ന് മാസത്തില്‍ ഏറെ  ഈ സീസണില്‍  അദ്ദേഹത്തിന് നഷ്‌ടമായി.ചില്‌വെല്ലിനായി അടുത്ത സീസണിൽ ബിഡ് നടത്താൻ മാഞ്ചസ്റ്റർ സിറ്റിക്ക് താൽപ്പര്യമുണ്ടായിരുന്നു.എന്നാല്‍ ചെല്‍സിക്ക് വേണ്ടി കളി തുടരാന്‍ തന്നെ ആയിരുന്നു ഇപ്പോഴും എപ്പോഴും താരത്തിന്‍റെ ആഗ്രഹം.

Leave a comment