EPL 2022 European Football Foot Ball Top News transfer news

ബെൻ ചിൽവെൽ പുതിയ ചെൽസി കരാർ ഒപ്പിടും

April 10, 2023

ബെൻ ചിൽവെൽ പുതിയ ചെൽസി കരാർ ഒപ്പിടും

തന്റെ ഭാവിയെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ അവസാനിപ്പിച്ച് കൊണ്ട് ബെൻ ചിൽവെൽ  ചെൽസിയുമായി  കരാർ വിപുലീകരണത്തിൽ ഒപ്പിടാൻ സമ്മതിച്ചതായി റിപ്പോർട്ട്.2020 ഓഗസ്റ്റിൽ ലെസ്റ്റർ സിറ്റിയിൽ നിന്ന് 50 മില്യൺ പൗണ്ട് മൂല്യമുള്ള  ട്രാന്‍സ്ഫര്‍ പൂര്‍ത്തിയാക്കിയ താരം വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ചെല്‍സിയുടെ പ്രധാന താരങ്ങളില്‍ ഒരാള്‍ ആയി മാറി.

Chelsea's Ben Chilwell celebrates scoring against Leicester City on March 11, 2023

പുതിയ മാനെജ്മെന്റ് വന്നതിനു ശേഷം ചെല്‍സിയില്‍ പല താരങ്ങളുടെയും കാര്യം അനിശ്ചിതത്തില്‍ ആണ്.പല പോസിഷനുകളിലും മൂന്നില്‍ ഏറെ സൂപ്പര്‍  താരങ്ങള്‍ ഉള്ള ചെല്‍സിക്ക് അടുത്ത സമ്മര്‍ വിന്‍ഡോയില്‍ പലരെയും പറഞ്ഞു വിടേണ്ടത് വളരെ അത്യാവശ്യമാണ്.എന്തെന്നാല്‍ അവര്‍ക്ക്  പ്രീമിയര്‍ ലീഗിന്‍റെ ഫിനാന്‍ഷ്യല്‍ ഫെയര്‍ പ്ലേ നിയമം പാലിക്കേണ്ടതുണ്ട്.അതിനാല്‍ താരങ്ങളുടെ സീനിയോറിറ്റി നോക്കാതെ പോലും  പലരെയും വില്‍ക്കാന്‍ മാനെജ്മെന്റ് ഉദ്ദേശിക്കുന്നുണ്ട്.വില്‍ക്കാന്‍ വെച്ച താരങ്ങളില്‍ എന്തായാലും ചില്‍വെല്‍ ഇല്ല എന്ന് തന്നെ വേണം കരുതാന്‍.എന്തെന്നാല്‍ കഴിഞ്ഞ വിന്‍റര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ താരത്തിനെ സൈന്‍ ചെയ്യാന്‍ ഉള്ള സാധ്യത പെപ്പ് അന്വേഷിച്ചതായി റിപ്പോര്‍ട്ട് ഉണ്ട്.ഇത്രയും കാലം ആയിട്ടും അവര്‍ക്ക് ഒരു തരത്തില്‍ ഉള്ള പോസിറ്റീവ് അപ്ഡേറ്റും ചെല്‍സി നല്‍കിയിട്ടുമില്ല.അതിനാല്‍ നിലവിലെ സാഹചര്യം അനുസരിച്ച് അദ്ദേഹത്തിനെ കൊണ്ട് കരാര്‍ വിപുലീകരണത്തില്‍ ഒപ്പിടീപ്പിക്കാന്‍ ഉള്ള പ്രയത്നത്തില്‍ ആണ് ചെല്‍സി.ലഭിച്ച റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 2026-27 സീസന്‍ പൂര്‍ത്തിയാവും വരെ ആയിരിക്കും താരത്തിന്‍റെ പുതുക്കിയ കരാറിന്‍റെ സാധുത.

Leave a comment