EPL 2022 European Football Foot Ball Top News transfer news

സാലറി കൂടുതല്‍ ആവശ്യപ്പെട്ട് ഉസ്മാന്‍ ഡെംബലെ

April 10, 2023

സാലറി കൂടുതല്‍ ആവശ്യപ്പെട്ട് ഉസ്മാന്‍ ഡെംബലെ

ഫ്രഞ്ച് അറ്റാക്കർ ഔസ്മാൻ ഡെംബലെയുമായുള്ള ബാഴ്‌സലോണയുടെ കരാർ ചർച്ചകൾ വഴിമുട്ടിയതായി റിപ്പോർട്ട് നല്‍കി സ്പാനിഷ് പ്രമുഖ കായിക പത്രമായ സ്പോര്‍ട്ട്.താരം കഴിഞ്ഞ സീസണില്‍ തന്നെ ബാഴ്സ വിടാന്‍ നില്‍ക്കുകയായിരുന്നു.എന്നാല്‍ മാനേജര്‍ സാവിയുടെ നിര്‍ബന്ധം മൂലം മാത്രമാണ് താരത്തിനു മാനെജ്മെന്റ് കരാര്‍ നീട്ടി നല്‍കിയത്.ഇപ്പോള്‍ ക്ലബിലെ തന്‍റെ സ്ഥാനത്തില്‍ താരവും അദ്ദേഹത്തിന്റെ ഏജന്റും ഏറെ തൃപ്തര്‍ ആണ്.

Barcelona 'see contract talks with Ousmane Dembele stall'

 

നിലവിലെ സാഹചര്യം അനുസരിച്ച് ബാഴ്സലോണ ഫോര്‍വേഡ് നിരയില്‍ ഒരു ശുദ്ധി കലശം നടത്താന്‍ നോക്കുകയാണ്.മോശം  പ്രകടനം പുറത്തെടുക്കുന്ന അന്‍സു ഫാട്ടി,ഫെറാന്‍ ടോറസ്, റഫീഞ്ഞ എന്നിവരെ വിറ്റ് ട്രാന്‍സ്ഫര്‍ പണം നേടി എടുക്കാന്‍ ആണത്രേ മാനെജ്മെന്റ് തീരുമാനം.ഈ സീസണില്‍ ബാഴ്സക്ക് വേണ്ടി സ്ഥിരതയില്‍ കളിച്ച ഡെംബലെയുടെ പ്രകടനത്തില്‍ സാവിയും മാനേജ്മെന്റും സന്തുഷ്ട്ടര്‍ ആണ്.താരത്തിനെ കൊണ്ട് കരാര്‍ നീട്ടിക്കാന്‍ ക്ലബ് പദ്ധതി ഇടുന്നുമുണ്ട്.നിലവിലെ സാലറിയില്‍ നിന്ന് വര്‍ധന വേണമെന്ന് താരത്തിന്‍റെ എജന്റ്റ് ആവശ്യപ്പെട്ടിട്ടുണ്ട്.എന്നാല്‍ സാമ്പത്തിക പിരിമുറുക്കം നേരിടുന്ന ബാഴ്സക്ക് ഇപ്പോള്‍ വേതനം കൂട്ടി നല്‍കുന്ന കാര്യം ചിന്തിക്കാന്‍ പോലും കഴിയില്ല എന്നും സമ്മര്‍ വിന്‍ഡോ പൂര്‍ത്തിയായാല്‍ മാത്രമേ കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുകയുള്ളൂ എന്നും സ്പോര്‍ട്ട് വെളിപ്പെടുത്തി.താരത്തിന്‍റെ കരാര്‍ എന്തായാലും നീട്ടാന്‍ ആകും എന്ന ആത്മവിശ്വാസത്തില്‍ തന്നെ ആണ് ലപോര്‍ട്ടയും അലെമാനിയും.

Leave a comment