EPL 2022 European Football Foot Ball Top News transfer news

ഡോണി വാൻ ഡി ബീക്കിനെ വീണ്ടും സൈൻ ചെയ്യാൻ അയാക്സ്

April 6, 2023

ഡോണി വാൻ ഡി ബീക്കിനെ വീണ്ടും സൈൻ ചെയ്യാൻ അയാക്സ്

ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡർ ഡോണി വാൻ ഡി ബീക്കിനെ ക്ലബ്ബിലേക്ക് തിരികെ കൊണ്ടുവരാൻ അയാക്‌സിന് താൽപ്പര്യമുണ്ടെന്ന് റിപ്പോർട്ട്.2020-ൽ ഓൾഡ് ട്രാഫോർഡിലേക്ക് മാറുന്നതിന് മുമ്പ് അയാക്സിലെ സുപ്പെര്‍ താരം  ആയിരുന്നു ഡച്ച് പ്ലേയര്‍.

Manchester United's Donny van de Beek pictured on July 12, 2022

ഓള്‍ഡ് ട്രാഫോര്‍ഡിലേക്ക് മാറിയതിനു ശേഷം താരം വാൻ ഡി ബീക്ക് യുണൈട്ടഡിന് വേണ്ടി വെറും 60 മത്സരങ്ങള്‍ മാത്രമാണ് കളിച്ചത്.ഇത്രയും മത്സരങ്ങളില്‍ നിന്ന് രണ്ട് ഗോളുകളും രണ്ട് അസിസ്റ്റുകളും മാത്രം ആണ് താരം നേടിയിരിക്കുന്നത്.കഴിഞ്ഞ സീസണില്‍ പ്രീമിയര്‍ ലീഗില്‍ കൂടുതല്‍ പരിചയം നേടുന്നതിനു താരത്തിനെ എവര്‍ട്ടനിലേക്ക് ലോണില്‍ അയച്ചു.ഇത്തവണ മാനേജര്‍ ആയി മുന്‍ അയാക്സ് മാനേജര്‍ ആയ എറിക് ടെന്‍ ഹാഗ് വന്നപ്പോള്‍ താരത്തിനു വീണ്ടും അവസരം ലഭിക്കും എന്ന് വിചാരിച്ചു എങ്കിലും അവിടെയും പിഴച്ചു അദ്ദേഹത്തിന്.നിലവിലെ സാഹചര്യം കണക്കില്‍ എടുക്കുകയാണ് എങ്കില്‍ യുണൈട്ടഡില്‍ താരത്തിനു ഭാവിയില്ല.അതിനാല്‍ വേറെ ഏതെങ്കിലും ക്ലബിലേക്ക്  മാറാനുള്ള സാഹചര്യം താരവും അദ്ദേഹത്തിന്റെ ഏജന്റും നോക്കുന്നുണ്ട്.

Leave a comment