EPL 2022 Foot Ball International Football Top News transfer news

സതാംട്ടന്‍ ക്യാപ്റ്റനെ യുണൈട്ടഡ് ട്രാന്‍സഫര്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട് നല്‍കി ഫുട്ബോള്‍ ഇന്‍സൈഡര്‍

April 5, 2023

സതാംട്ടന്‍ ക്യാപ്റ്റനെ യുണൈട്ടഡ് ട്രാന്‍സഫര്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട് നല്‍കി ഫുട്ബോള്‍ ഇന്‍സൈഡര്‍

ഈ സമ്മര്‍ വിന്‍ഡോയില്‍ സതാംപ്ടൺ മിഡ്ഫീൽഡർ ജെയിംസ് വാർഡ്-പ്രോസിനെ സൈൻ ചെയ്യാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താൽപ്പര്യപ്പെടുന്നുവെന്ന് റിപ്പോർട്ട്.2011-ൽ തന്റെ പ്രൊഫഷണൽ അരങ്ങേറ്റത്തിന് മുമ്പ് സതാംട്ടന്‍ യൂത്ത് സിസ്റ്റത്തിലൂടെ ഉയര്‍ന്നു വന്ന താരം പത്തു വര്‍ഷത്തില്‍ ഏറെയായി സതാംട്ടനില്‍ കളിക്കുവാന്‍ തുടങ്ങിയിട്ട്.2020 മുതല്‍ ക്ലബിന്റെ ക്യാപ്റ്റന്‍ ആം ബാന്‍ഡ് ധരിക്കുന്നതും അദ്ദേഹം തന്നെ.

Manchester United head coach Erik ten Hag on April 2, 2023

എന്നാല്‍ ടീമിന്‍റെ ഇതുവരെയുള്ള പ്രകടനത്തില്‍ താരം തീരെ തൃപ്തന്‍ അല്ല.തരംതാഴ്ത്തല്‍ ഭീഷണി നേരിടുന്ന ടീമില്‍ നിന്ന് പോകാന്‍ ഉള്ള തീരുമാനത്തില്‍ ആണ് ജെയിംസ്.അദ്ദേഹത്തിന്റെ സൈന്‍ ചെയ്യാന്‍ താല്പര്യം അറിയിച്ച് കൊണ്ട് യുണൈറ്റഡ് ഒഴികെ മറ്റ് മുന്‍നിര പ്രീമിയര്‍ ലീഗ് ക്ലബുകളും ഉണ്ട്.ലിവര്‍പൂള്‍,ടോട്ടൻഹാം ഹോട്സ്പർ, ന്യൂകാസിൽ യുണൈറ്റഡ്, ആസ്റ്റൺ വില്ല എന്നിവര്‍ താരത്തിന്റെ എജന്റുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ഫുട്ബോള്‍ ഇന്‍സൈഡര്‍ നല്‍കിയ റിപ്പോര്‍ട്ട്  അനുസരിച്ച് താരത്തിനെ എങ്ങനെയും സൈന്‍ ചെയ്യാന്‍ യുണൈട്ടഡ് ബോര്‍ഡിനോട് മാനേജര്‍ ടെന്‍ ഹാഗ് ആവശ്യപ്പെട്ടിരിക്കുന്നു. താരത്തിന് വേണ്ടി ഏകദേശം 40 മില്യന്‍ യൂറോ മൂല്യമുള്ള ബിഡ് നല്‍കിയാല്‍ മാത്രമേ സതാംട്ടന്‍  ട്രാന്‍സ്ഫര്‍ ഡീലിന് സമ്മതം മൂളുകയുള്ളൂ.

Leave a comment