EPL 2022 European Football Foot Ball Top News transfer news

യുറി ടൈൽമാൻസിന് വേണ്ടി ട്രാന്‍സ്ഫര്‍ ബിഡ് സമര്‍പ്പിക്കാന്‍ ആഴ്സണല്‍

April 4, 2023

യുറി ടൈൽമാൻസിന് വേണ്ടി ട്രാന്‍സ്ഫര്‍ ബിഡ് സമര്‍പ്പിക്കാന്‍ ആഴ്സണല്‍

സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ലെസ്റ്റർ സിറ്റിയുടെ മിഡ്ഫീൽഡർ യുറി ടൈൽമാൻസിനെ സൈൻ ചെയ്യാനുള്ള ശ്രമങ്ങൾ ആഴ്സണൽ ശക്തമാക്കിയതായി റിപ്പോർട്ട്.ഈ കഴിഞ്ഞ വിന്‍റര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ചെൽസിയിൽ നിന്ന് ജോർജിഞ്ഞോയേ സൈന്‍ ചെയ്ത ആഴ്സണല്‍ അടുത്ത സീസണിലും ഒരു ക്രിയേറ്റിവ് മിഡ്ഫീല്‍ഡറെ സൈന്‍ ചെയ്യാന്‍ ഉള്ള തീരുമാനത്തില്‍ ആണ്.  ഇറ്റാലിയന്‍ താരത്തിന്‍റെ ഇതുവരെയുള്ള പ്രകടനത്തില്‍ മാനേജര്‍ ആയ ആര്‍റെറ്റ വളരെ ഏറെ തൃപ്തന്‍ ആണ്.

Arsenal 'hold talks with Youri Tielemans'

നിലവില്‍ ലെസ്റ്റര്‍ പ്രീമിയര്‍ ലീഗില്‍ റിലഗേഷന്‍ സോണില്‍ ആണ്.മാനേജര്‍ സ്ഥാനത് നിന്ന് ബ്രെണ്ടന്‍ റോഡ്‌ജേര്‍സിനെ പുറത്താക്കിയ ലെസ്റ്റര്‍ സിറ്റിക്ക് നിലവില്‍  സ്പോര്‍ട്ടിങ്ങ് പ്രൊജക്റ്റ്‌ ഒന്നും തന്നെ ഇല്ല.അതിനാല്‍ ബെല്‍ജിയന്‍ മിഡ്ഫീല്‍ഡറെ ടീമില്‍ നിലനിര്‍ത്താന്‍ ലെസ്ട്ടര്‍ക്ക് കഴിയില്ല എന്നാണ് റിപ്പോര്‍ട്ട് അവകാശപ്പെടുന്നത്.താരവും ക്ലബും തമ്മില്‍ ഉള്ള കരാര്‍ ഇനി വെറും രണ്ടു വര്‍ഷത്തിനു കൂടിയേ നിലനില്‍ക്കുകയുള്ളൂ.

 

 

 

Leave a comment