Cricket Cricket-International IPL IPL-Team Top News

ഹൈദരാബാദിനെതിരെ രാജകീയ വിജയം നേടി റോയല്‍സ്

April 3, 2023

ഹൈദരാബാദിനെതിരെ രാജകീയ വിജയം നേടി റോയല്‍സ്

ബാറ്റ് കൊണ്ട് യശസ്വി ജയ്‌സ്വാളിന്റെയും ജോസ് ബട്ട്‌ലറുടെയും സഞ്ജു സാംസന്റെയും പ്രകടനങ്ങള്‍ ,ബോള്‍ കൊണ്ട് യുസ്‌വേന്ദ്ര ചാഹലിന്റെ നാല് വിക്കറ്റ് നേട്ടത്തിന്‍റെയും പിൻബലത്തിൽ രാജസ്ഥാൻ റോയൽസ് സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഞായറാഴ്ച നടന്ന ഐപിഎൽ  മത്സരത്തിൽ 72 റൺസിനു തോല്‍പ്പിച്ചു.ടോസ് നേടി ആദ്യ ബോള്‍ ചെയ്യാന്‍ തീരുമാനിച്ചത്  സണ്‍ റൈസേര്‍സ് ഹൈദരാബാദിന്റെ ഏറ്റവും വലിയ പിഴവ് ആയിരുന്നു.

ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ ഇരുപത് ഓവറില്‍ 203 റണ്‍സ് നേടി.തുടക്കത്തില്‍ തന്നെ തകര്‍ത്തടിച്ച  യശസ്വി ജയ്‌സ്വാളും ബട്ട്‌ലറും ആദ്യ വിക്കറ്റില്‍ ആറോവറില്‍ 85 റണ്‍സ് നേടി.പിന്നീട് വന്ന സംസണും ജൈസ്വാളിനു നല്ല പിന്തുണ നല്‍കി.മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഹൈദരാബാദിന് തുടക്കം മുതല്‍ക്കേ പിഴച്ചു.ആദ്യ ഓവറില്‍ തന്നെ അഭിഷേക്ക് ശര്‍മയേയും രാഹുല്‍ ത്രിപാഠിയേയും പറഞ്ഞയച്ചു കൊണ്ട് ബോള്‍ട്ട് മികച്ച തുടക്കം രാജസ്ഥാനു നല്‍കി.മികച്ച കൂട്ടുകെട്ടുകള്‍ നേടാന്‍ കഴിയാതെ പോയത് ആണ് ഹൈദരാബാദിന്റെ  പരാജയത്തിന് കാരണം.22 പന്തില്‍ നിന്നും 54 റണ്‍സ് നേടിയ ജോസ് ബട്ട്‌ളര്‍ ആണ് മാന്‍ ഓഫ് ദി മാച്ച്

Leave a comment