EPL 2022 European Football Foot Ball International Football Top News transfer news

വീണ്ടും റീസ് ജെയിംസിനു പരിക്ക് ; വിശ്രമം താരത്തിന് തുടരേണ്ടി വരും

March 27, 2023

വീണ്ടും റീസ് ജെയിംസിനു പരിക്ക് ; വിശ്രമം താരത്തിന് തുടരേണ്ടി വരും

ഉക്രെയ്‌നിനെതിരായ മത്സരത്തിൽ പരിക്കേറ്റ  ഡിഫൻഡർ റീസ് ജെയിംസ് ഇംഗ്ലണ്ട് ടീമില്‍ നിന്നും പിന്‍വാങ്ങി.പരിക്ക് മൂലം ഈ സീസണില്‍ അനേകം മത്സരങ്ങള്‍ നഷ്ട്ടപ്പെട്ട താരത്തിനു ഇത് പുതിയൊരു തിരിച്ചടിയാണ്.താരത്തിന്‍റെ പരിക്കിന്‍റെ വ്യാപ്തം ഇപ്പോഴും വ്യക്തമല്ല.ചെല്‍സി ടീം കാമ്പില്‍ അദ്ദേഹം എത്തിയതായി വാര്‍ത്ത വന്നിട്ടുണ്ട്.പരിക്ക് പരിപൂര്‍ണമായി ഭേദം ആവാത്ത ജെയിംസിനെ കളിപ്പിച്ചത് ഇംഗ്ലണ്ട് കോച്ചിങ്ങ് സ്റ്റാഫിനെ ചെല്‍സി മാനേജര്‍ പോട്ടര്‍ വിമര്‍ശിച്ചു.അദ്ദേഹത്തിന് കുറച്ചു കൂടി വിശ്രമം വളരെ അത്യന്താപെക്ഷിതാം ആയിരുന്നു എന്നും പോട്ടര്‍ കൂട്ടിച്ചേര്‍ത്തു.

Chelsea defender Reece James pulls out of England squad - Sports Mole

 

താരത്തിനു മേല്‍ പരിശോധന നടത്തിയതിനു ശേഷമേ അദ്ദേഹം എപ്പോള്‍ പിച്ചിലേക്ക് തിരിച്ചെത്തും എന്ന് പറയാന്‍ ആകൂ.റീസ് ജെയിംസ്‌ പോയ വിടവിലേക്ക് ആരെയും സ്ക്വാഡ് ടീമിലേക്ക് സൗത്ത്ഗേറ്റ് വിളിച്ചിട്ടില്ല.കൈല്‍ വാക്കര്‍,ബെന്‍ ചില്‍വെല്‍,ട്രിപ്പിയര്‍ എന്നിങ്ങനെ ഒരുപാട് വിംഗ് ബാക്കുകളെ വിളിക്കാനുള്ള ഓപ്ഷനുകള്‍ ഇംഗ്ലണ്ട് കോച്ച് സൗത്ത്ഗേറ്റിനുണ്ട്.

Leave a comment