ഗുണ്ടോഗന്റെ ഒപ്പിനു വേണ്ടി മാനെജ്മെന്ടിനു മേല്‍ സമ്മര്‍ദം ചെലുത്തി സാവി
ഈ സീസണോടെ സിറ്റിയുമായുള്ള കരാര്‍ പൂര്‍ത്തിയാവുന്ന ജര്‍മന്‍ മിഡ്ഫീല്‍ഡര്‍ ഇൽകെ ഗുണ്ടോഗനെ സൈന്‍ ചെയ്യുന്നതിന് വേണ്ടി സാവി ബാഴ്സലോണ മാനേജ്മെന്റിന് മേല്‍ അതിയായ സമ്മര്‍ദം ചെലുത്തുന്നുണ്ട്.ജർമ്മൻ ഇന്റർനാഷണൽ താരം ബൊറൂസിയ ഡോർട്ട്മുണ്ടിൽ നിന്നും 2016 ൽ സിറ്റിയില്‍ ചേര്‍ന്നു.പെപ്പിന്റെ മിഡ്ഫീല്‍ഡ് ജനറല്‍ ആയി പേരെടുത്ത താരത്തിനു ഇപ്പോള്‍ തന്‍റെ കരിയറില്‍ ഒരു പുതിയ അധ്യായം വേണമെന്ന് തോന്നി തുടങ്ങിയിരിക്കുന്നു.
നിലവില്‍ സാവിയുടെ പുതിയ സ്പോര്‍ട്ടിങ്ങ് പ്രൊജക്റ്റില്‍ അംഗം ആവാന്‍ അദ്ദേഹത്തിന് അതിയായ താല്പര്യം ഉണ്ട്.യുവ താരങ്ങള്‍ ആയ പെഡ്രി,ഗാവി,ടോറെ,ഡി യോങ്ങ് എന്നിവര്‍ക്ക് കൂടുതല്‍ അറിവ് പകര്‍ന്ന് നല്‍കാനും ഇത് കൂടാതെ ബുസ്ക്കറ്റ്സിന്‍റെ റോളില്‍ ഒരു പകരക്കാരന്‍ ആവാനും അദ്ദേഹത്തിന് കഴിയും എന്ന ഉത്തമ ബോധ്യം സാവിക്കുണ്ട്.ക്രിയേറ്റിവ് പൊസിഷനില്‍ കളിക്കാന്‍ കഴിയുന്ന താരത്തിന് ഹൈ പ്രസ് ഫുട്ബോളിനെ എങ്ങനെ തരണം ചെയ്യാം എന്നും അറിയാം.കൂടാതെ ഫ്രീ എജന്റ്റ് ആയതിനാല്‍ അദ്ദേഹത്തിനെ എങ്ങനെ തങ്ങളുടെ വേതന ബിലില്‍ ചേര്‍ത്താന്‍ ആകും എന്ന ആശങ്കയും ബാഴ്സക്ക് വേണ്ടതില്ല.അതിനാല്‍ അടുത്ത സീസണില്‍ ഗുണ്ടോഗന്‍ കാമ്പ് ന്യൂയില്‍ പന്ത് തട്ടാനുള്ള സാധ്യതകള്‍ നിലവില്‍ വളരെ അധികം തന്നെ ആണ്.