EPL 2022 European Football Foot Ball Top News transfer news

അലക്സിസ് മാക് അലിസ്റ്റർ ബ്രൈറ്റണിൽ നിന്ന് വിടപറയാന്‍ ഒരുങ്ങുന്നു

March 16, 2023

അലക്സിസ് മാക് അലിസ്റ്റർ ബ്രൈറ്റണിൽ നിന്ന് വിടപറയാന്‍ ഒരുങ്ങുന്നു

അലക്സിസ് മാക് അലിസ്റ്റർ വരാനിരിക്കുന്ന വേനൽക്കാല ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ബ്രൈറ്റൺ & ഹോവ് ആൽബിയോൺ വിടാൻ ഒരുങ്ങുന്നു.പ്രീമിയർ ലീഗില്‍ നിന്ന് തന്നെ എണ്ണമറ്റ ടീമുകള്‍ താരത്തിനെ സൈന്‍ ചെയ്യാന്‍ താല്‍പര്യപ്പെടുന്നതായി റിപ്പോര്‍ട്ട് ഉണ്ട്.തന്റെ വിജയകരമായ ലോകകപ്പ് കാമ്പെയ്‌ന്‍ പൂര്‍ത്തിയാക്കിയത് മുതല്‍ താരത്തിന്‍റെ പ്രൈസ് ടാഗില്‍ വലിയ മാറ്റങ്ങള്‍ ആണ് വന്നിരിക്കുന്നത്.

Manchester United in talks to sign Alexis Mac Allister from Brighton: report

പ്രീമിയർ ലീഗിൽ നിന്ന് തന്നെ ലിവർപൂൾ, ന്യൂകാസിൽ, ടോട്ടൻഹാം, ചെൽസി എന്നിവര്‍ താരത്തിന്‍റെ സ്ഥിതിഗതികള്‍ അന്വേഷിച്ച് വരുന്നുണ്ട്.അലിസ്ട്ടറിന്റെ    മുന്‍ ബോസ് ഗ്രഹാം പോട്ടര്‍ ചെല്‍സി മാനേജ്മെന്റിനോട്  താരത്തിന് വേണ്ടി ഒരു ഒഫീഷ്യല്‍ ബിഡ് നല്‍കാന്‍ ആവശ്യപ്പെടും.ബിഡ് വിജയിച്ചാല്‍ ബ്രൈട്ടന്‍ താരം അന്താരാഷ്ട്ര സഹതാരം ആയ  എൻസോ ഫെർണാണ്ടസുമായി ഒന്നിക്കും.ഇതൊഴികെ അത്‌ലറ്റിക്കോ മാഡ്രിഡ്, ഇന്റർ, യുവന്റസ്, ആർബി ലെപ്‌സിഗ് എന്നീ ടീമുകളും താരത്തിനെ സൈന്‍ ചെയ്യാന്‍ താല്പര്യപ്പെടുന്നുണ്ട്. അര്‍ജന്‍റ്റയിന്‍ മാധ്യമമായ ടിഎന്റി സ്പോര്‍ട്ട്സ്  നല്‍കിയ റിപ്പോര്‍ട്ട് അനുസരിച്ച് സിറ്റി മാനേജര്‍ ആയ പേപ് ഗാര്‍ഡിയോളക്കും അലിസ്ട്ടറിനെ സൈന്‍ ചെയ്യാന്‍ താല്‍പര്യമുണ്ട്.

Leave a comment