EPL 2022 European Football Foot Ball Top News transfer news

സിറ്റിയില്‍ തുടരാന്‍ സമ്മതം മൂളി ജൂലിയൻ അൽവാരസ്

March 14, 2023

സിറ്റിയില്‍ തുടരാന്‍ സമ്മതം മൂളി ജൂലിയൻ അൽവാരസ്

അടുത്തയാഴ്ച മാഞ്ചസ്റ്റർ സിറ്റിയുമായി ഒരു പുതിയ ദീർഘകാല കരാർ ഒപ്പിടാൻ ജൂലിയൻ അൽവാരസ് സമ്മതിച്ചതായി റിപ്പോർട്ട്.2028 വരെ ടീമുമായി തുടരാനുള്ള തയ്യാറെടുപ്പില്‍ ആണ് താരം.ഫോർവേഡ് 2022 ജനുവരിയിൽ റിവർ പ്ലേറ്റിൽ നിന്ന് സിറ്റിയില്‍ ചേര്‍ന്നു.എർലിംഗ് ബ്രൗട്ട് ഹാലാൻഡിന്റെ വരവോടെ അര്‍ജന്‍റ്റയിന്‍ താരത്തിന്‍റെ കളി സമയം പരിമിതപ്പെട്ടു.ഇത്തവണ സിറ്റിക്ക് വേണ്ടി താരം വെറും പതിനാലു മത്സരങ്ങളില്‍ മാത്രമാണ് കളിച്ചിട്ടുള്ളത്.

ഈ സമ്മറോടെ താരം സിറ്റി വിട്ടു മറ്റേതെങ്കിലും ക്ലബിലേക്ക് മാറാന്‍ വളരെ അധികം സാധ്യതയുണ്ട് എന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.താരത്തിനു വേണ്ടി ബാഴ്സലോണ എജന്റുമായി ചര്‍ച്ച നടത്തി എന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.പത്രപ്രവർത്തകൻ ഫാബ്രിസിയോ റൊമാനോ നല്‍കിയ റിപ്പോര്‍ട്ട് അനുസരിച്ച് അൽവാരസ് സിറ്റിയുടെ ഏറ്റവും പുതിയ കരാർ ഓഫറില്‍ വളരെ അധികം തൃപ്തന്‍ ആണ്.നിലവില്‍ അദ്ദേഹം സിറ്റിയില്‍ നിന്ന് കൈപറ്റുന്നത് 50,000 പൗണ്ട് ആണ്.പുതിയ കരാര്‍ പ്രകാരം ശമ്പളത്തില്‍ ഗണ്യമായ വര്‍ധനവ് സിറ്റി താരത്തിനു നല്‍കുന്നുണ്ട്.

Leave a comment