EPL 2022 European Football Foot Ball Top News transfer news

കാന്‍സലോയേ സിറ്റിയിലേക്ക് തന്നെ മടക്കി അയക്കാന്‍ ഒരുങ്ങി ബയേണ്‍

March 9, 2023

കാന്‍സലോയേ സിറ്റിയിലേക്ക് തന്നെ മടക്കി അയക്കാന്‍ ഒരുങ്ങി ബയേണ്‍

മാഞ്ചസ്റ്റർ സിറ്റി ലോണീ ജോവോ കാൻസലോയെ സ്ഥിരമായ കരാറിൽ ഒപ്പിടാനുള്ള അവസരം ബയേൺ മ്യൂണിക്ക് നിരസിക്കുമെന്ന് റിപ്പോർട്ട്.സിറ്റിയില്‍ സ്റ്റാർട്ടർ സ്ഥാനം നഷ്ട്ടപ്പെട്ടതിന് ശേഷം ജനുവരി ട്രാൻസ്ഫർ വിൻഡോയുടെ അവസാന ദിവസം 28 കാരനായ താരം ഏവരെയും ഞെട്ടിച്ച് കൊണ്ടാണ് മ്യൂണിക്കിലേക്ക് പോയത്.എന്നാല്‍ അവിടെയും ആദ്യ ഇലവനില്‍ സ്ഥിരമായ സ്ഥാനം ലഭിക്കുന്നില്ല എന്ന കാരണത്താല്‍ മാനേജര്‍ നാഗല്‍സ്മാനുമായി താരം നേരിയ ഉടക്കില്‍ ആണ്.

Bayern Munich's Joao Cancelo in action on February 2, 2023

കാൻസെലോയെക്കാൾ റൈറ്റ് ബാക്കിൽ കളിപ്പിക്കാന്‍ മാനേജര്‍ ഇഷ്ട്ടപ്പെടുന്നത് ജോസിപ്പ് സ്റ്റാനിസിക്കിനെ ആണ്.അതിനാല്‍ 70 മില്യണ്‍ എന്ന ഭീമമായ തുക നല്‍കി ഒരിക്കലും പോര്‍ച്ചുഗീസ് താരത്തിനെ സൈന്‍ ചെയ്യാന്‍ ജര്‍മന്‍ ക്ലബ് ആഗ്രഹിക്കുന്നില്ല.ലെഫ്റ്റ് വിംഗ് ബാക്ക് പൊസിഷനില്‍ കളിക്കാനുള്ള പ്രാപ്തി താരത്തിനു ഉണ്ട് എങ്കിലും അവിടെ ഉജ്വല ഫോമില്‍ കളിക്കുന്ന അല്‍ഫോണ്‍സോ ഡേവിസ് ഉള്ളപ്പോള്‍ വേറെ ആരെയും പേരിനു പോലും കളിപ്പിക്കാന്‍ ബയേണ്‍ തയ്യാറാകില്ല.

Leave a comment