EPL 2022 European Football Foot Ball Top News transfer news

എഡ്വേർഡോ കമവിംഗയ്‌ക്കായി 115 മില്യൺ പൗണ്ട് നൽകാൻ യുണൈറ്റഡ്

March 9, 2023

എഡ്വേർഡോ കമവിംഗയ്‌ക്കായി 115 മില്യൺ പൗണ്ട് നൽകാൻ യുണൈറ്റഡ്

റയൽ മാഡ്രിഡ് മിഡ്ഫീൽഡർ എഡ്വേർഡോ കമവിംഗയെ ടീമിലേക്ക് എടുക്കുന്നതിനു വേണ്ടി കണ്ണും തള്ളും ബിഡ് നല്‍കി കൊണ്ട് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്.എറിക് ടെൻ ഹാഗിന്റെ വരവിനു ശേഷം അടിമുടി മാറിയിരിക്കുകയാണ് യുണൈറ്റഡ്.നിലവില്‍ ടോപ്‌ ഫോറില്‍ തിരിച്ചെത്താന്‍ കഴിഞ്ഞ അവര്‍ക്ക് അടുത്ത സീസണില്‍ ലീഗിന് വേണ്ടി പൊരുതാന്‍ ഉള്ള തയ്യാറെടുപ്പില്‍ ആണ്.

Real Madrid midfielder Eduardo Camavinga pictured in September 2021

അതിനു വേണ്ടി ടീമിനെ കൂടുതല്‍ ശക്തമാക്കുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനം റെഡ് ഡെവിള്‍സ് ആരംഭിച്ചു കഴിഞ്ഞു.ഒരു യുവ മിഡ്ഫീല്‍ഡറേ സൈന്‍ ചെയ്യാന്‍ മാഞ്ചസ്റ്റര്‍ ലക്ഷ്യമിടുന്നുണ്ട്.ആ പൊസിഷനില്‍ കളിക്കാന്‍ ആവുന്ന താരങ്ങളുടെ ലിസ്റ്റ് ക്ലബ് തയ്യാറാക്കിയിട്ടുണ്ട്.ലിസ്റ്റില്‍ ആദ്യത്തെ പേര് ഫ്രഞ്ച് – റയല്‍ മാഡ്രിഡ്‌ താരമായ കമവിങ്ക തന്നെ ആണ്.താരത്തിനു വേണ്ടി 130 മില്യൺ യൂറോ മൂല്യമുള്ള ബിഡ് നല്‍കുന്നുണ്ട് എങ്കിലും താരത്തിനെ നല്‍കാന്‍ താല്പര്യം റയലിനില്ല.ലൂക്കാ മോഡ്രിച്ചും ടോണി ക്രൂസും പോയി കഴിഞ്ഞാല്‍ ഷുമേനി,വാല്‍വറഡേ,കമവിങ്ക എന്നിവരില്‍ ആണ് മാഡ്രിഡിന്റെ ഭാവി പ്രതീക്ഷ.

Leave a comment