EPL 2022 European Football Foot Ball Top News transfer news

നൈജീരിയന്‍ താരമായ വിക്ടർ ഒസിംഹെനുള്ള റേസില്‍ മുന്നില്‍ ഉള്ളത് ആഴ്സണല്‍

March 8, 2023

നൈജീരിയന്‍ താരമായ വിക്ടർ ഒസിംഹെനുള്ള റേസില്‍ മുന്നില്‍ ഉള്ളത് ആഴ്സണല്‍

സീരി എ 2022-23 കാമ്പെയ്‌നില്‍ 26 മത്സരങ്ങളിൽ നിന്ന് 21 ഗോളുകളും നാല് അസിസ്റ്റുകളും നേടിയ വിക്ടർ ഒസിംഹെന്‍ എല്ലാ മുന്‍നിര യൂറോപ്പിയന്‍ ക്ലബുകളുടെയും ട്രാന്‍സ്ഫര്‍ ടാര്‍ഗറ്റ് ആണ്.എന്നാല്‍ താരത്തിന്‍റെ ഒപ്പ് നേടുന്നതില്‍ വിജയം കണ്ടെത്താന്‍ പോകുന്നത് ഒരുപക്ഷെ ആഴ്സണല്‍ ആയിരിക്കും.നിലവിലെ സാഹചര്യം അനുസരിച്ച് ആഴ്സണല്‍ താരത്തിന്‍റെ ട്രാന്‍സ്ഫര്‍ ലക്ഷ്യമിട്ട് ഒരുപാട് ദൂരം പോയിരിക്കുന്നതായി റിപ്പോര്‍ട്ട് ഉണ്ട്.

Arsenal manager Mikel Arteta celebrates on March 4, 2023

കൂടാതെ താന്‍ കഷ്ട്ടപ്പെട്ടു കളിക്കുന്നത് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കളിക്കാനുള്ള അവസരത്തിന് വേണ്ടിയാണ് എന്നും അടുത്തിടെ താരം വെളിപ്പെടുത്തിയിരുന്നു.താരത്തിന് വേണ്ടി നാപോളി ആവശ്യപ്പെടുന്നത് 150 മില്യണ്‍ യൂറോയാണ്.അത്രക്ക് വലിയ ഒരു തുക അടുത്തൊന്നും ആഴ്സണല്‍ ചിലവാക്കിയിട്ടില്ല എങ്കിലും ആര്‍റെറ്റയുടെ കീഴില്‍ പുതുജീവന്‍ ലഭിച്ച ആഴ്സണല്‍ വലിയ സ്പോര്‍ട്ടിങ്ങ് തീരുമാനങ്ങള്‍ എടുക്കാന്‍ താല്പര്യപ്പെടുന്നുണ്ട്.അടുത്ത സീസണില്‍ കൂടുതല്‍ താരങ്ങളെ സൈന്‍ ചെയ്ത് ചാമ്പ്യന്‍സ് ലീഗിലും കൂടി തങ്ങളുടെ ആധിപത്യം വരുത്താന്‍ ആണ് മാനേജ്മെന്റ് ലക്ഷ്യമിടുന്നത്.

Leave a comment