EPL 2022 European Football Foot Ball Top News transfer news

ഇൽകെ ഗുണ്ടോഗന്റെ പകരക്കാരനായി അഡ്രിയൻ റാബിയോട്ട് ; മധ്യനിര ശക്തിപ്പെടുത്താന്‍ സിറ്റി

March 8, 2023

ഇൽകെ ഗുണ്ടോഗന്റെ പകരക്കാരനായി അഡ്രിയൻ റാബിയോട്ട് ; മധ്യനിര ശക്തിപ്പെടുത്താന്‍ സിറ്റി

ഇൽകെ ഗുണ്ടോഗന് പകരം യുവന്റസ് മിഡ്ഫീൽഡർ അഡ്രിയൻ റാബിയോട്ടിനെ ടീമിലേക്ക് കൊണ്ട് വരുന്നതിനു വേണ്ടി സിറ്റി താല്‍പര്യപ്പെടുന്നു.2016 ല്‍  പെപ്പ് വന്നതിനു ശേഷം അദ്ധേഹത്തിന്റെ ആദ്യത്തെ മേജര്‍ സൈനിങ്ങു ആണ് ഗുണ്ടോഗന്‍.അവിടുന്ന് മുതല്‍ സിറ്റിക്കായി മികച്ച പ്രകടനം കാഴ്ച്ചവെച്ച ജര്‍മന്‍ താരം പെപ്പിന്റെ ടീമിലെ അവിഭാജ്യ ഘടകമായി മാറി.

Manchester City's Ilkay Gundogan celebrates scoring their second goal on February 12, 2023

എന്നാല്‍ സിറ്റിയുമായി  അടുത്ത സീസണില്‍ കരാര്‍ കാലഹരണപ്പെടുന്ന ഗുണ്‍ഡോഗന്‍  ഇംഗ്ലണ്ട് വിടാന്‍ ഉദ്ദേശിക്കുന്നു.അദ്ധേഹത്തെ ഫ്രീ ട്രാന്‍സ്ഫറില്‍ സൈന്‍ ചെയ്യാന്‍ ബാഴ്സ ആഗ്രഹിക്കുന്നുണ്ട്.ബാഴ്സയില്‍ കളിക്കാനുള്ള താല്പര്യം ഗുണ്ടോഗനും ഉണ്ട്.ഇത് കൂടാതെ ബാഴ്സയുടെ ചിര വൈരികള്‍ ആയ റയല്‍ മാഡ്രിഡിനും താരത്തിന്‍റെ പ്രൊഫൈലില്‍ താല്പര്യം ഉണ്ട്.അതിനാല്‍ അടുത്ത സീസണില്‍ ഗുണ്ടോഗന്‍ മാഞ്ചസ്റ്റര്‍ വിടുമെന്ന കാര്യത്തില്‍ ഏകദേശം ഉറപ്പായി.അടുത്ത സമ്മറില്‍ യുവന്‍റ്റസുമായി കരാര്‍ പൂര്‍ത്തിയാവുന്ന ആഡ്രിയന്‍ റാബിയോട്ടിനെ ഒരു ഫ്രീ ട്രാന്‍സ്ഫറില്‍ തന്നെ ആയിരിക്കും സിറ്റിയും സൈന്‍ ചെയ്യാന്‍ പോകുന്നത്.

Leave a comment