EPL 2022 European Football Foot Ball Top News transfer news

സമ്മര്‍ വിന്‍ഡോയില്‍ ബാഴ്സ വിടാന്‍ കെസ്സി ഒരുക്കമല്ല

March 7, 2023

സമ്മര്‍ വിന്‍ഡോയില്‍ ബാഴ്സ വിടാന്‍ കെസ്സി ഒരുക്കമല്ല

മിഡ്ഫീൽഡറുടെ ഭാവിയെ ചുറ്റിപ്പറ്റിയുള്ള ഊഹാപോഹങ്ങൾക്കിടയിലും ഈ വേനൽക്കാല ട്രാൻസ്ഫർ വിൻഡോയിൽ ഫ്രാങ്ക് കെസ്സി ബാഴ്‌സലോണ വിടില്ല.കഴിഞ്ഞ മാസം താരത്തിനു വളരെ വിലപ്പെട്ടത് ആയിരുന്നു.സ്ഥിരമായി ആദ്യ ടീമില്‍ ഇടം നേടിയ താരം ബാഴ്സക്ക് വേണ്ടി എല്‍ ക്ലാസിക്കോയില്‍ ഗോള്‍ നേടുകയും ചെയ്തു.വെറും ഗോളല്ല,അതും വിജയ ഗോള്‍.ഇതോടെ താരം ബാഴ്സയുടെ കേളി ശൈലിയുമായി കൂടുതല്‍ പൊരുത്തപ്പെടാന്‍ തുടങ്ങി.

Barcelona's Franck Kessie in action with Manchester United's Luke Shaw on February 23, 2023

 

കഴിഞ്ഞ വേനൽക്കാലത്ത് എസി മിലാനിൽ നിന്ന് സൗജന്യ ട്രാൻസ്ഫറിൽ ക്യാമ്പ് നൗവിലേക്ക് മാറിയ താരത്തിനെ സൈന്‍ ചെയ്യാനുള്ള സാധ്യതകള്‍ മറ്റൊരു സീരി എ ക്ലബ് ആയ ഇന്‍റര്‍ മിലാന്‍ അന്വേഷിക്കുന്നുണ്ട്.കൂടാതെ ടോട്ടന്‍ഹാമും താരത്തിനെ സൈന്‍ ചെയ്യാന്‍ താല്‍പര്യപ്പെടുന്നുണ്ട്.മൊറോക്കന്‍ താരമായ അംബാറത്തിനെ സൈന്‍ ചെയ്യാന്‍ ബാഴ്സ പദ്ധതി ഇട്ടിരുന്നു.എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ കെസ്സിക്ക് കൂടുതല്‍ സമയം നല്‍കി ടീമുമായി പൊരുത്തപ്പെടാനുള്ള അവസരം നല്‍കാന്‍ സാവി മാനേജ്മെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ടത്രേ.

Leave a comment