EPL 2022 European Football Foot Ball Top News transfer news

ഡേവിഡ് ഡി ഗിയക്ക് കരാര്‍ നീട്ടി കൊടുക്കാന്‍ യുണൈറ്റഡ് തീരുമാനിച്ചിരിക്കുന്നു

March 7, 2023

ഡേവിഡ് ഡി ഗിയക്ക് കരാര്‍ നീട്ടി കൊടുക്കാന്‍ യുണൈറ്റഡ് തീരുമാനിച്ചിരിക്കുന്നു

ഗോൾകീപ്പർ ഡേവിഡ് ഡി ഗിയയെ രണ്ട് വർഷത്തെ പുതിയ കരാർ നൽകാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് തയ്യാറെടുക്കുന്നതായി റിപ്പോർട്ട്.ക്ലബും സ്പെയിൻ താരവും തമ്മില്‍ ഉള്ള  നിലവിലെ കരാർ ജൂണോടെ  അവസാനിക്കും.അദേഹത്തെ നിലനിര്‍ത്താന്‍ പുതിയ കോച്ച് ടെന്‍ ഹാഗിനു തീരെ താല്പര്യം ഉണ്ടായിരുന്നില്ല.പുറകില്‍ നിന്ന് പാസ് ചെയ്തു കളിക്കുന്ന ഗോള്‍ കീപ്പറെ ആണ് ടെന്‍ ഹാഗ് ലക്‌ഷ്യം വെച്ചിരുന്നത്.

Manchester United manager Erik ten Hag with goalkeeper David de Gea on October 30, 2022

എന്നാല്‍ കഴിഞ്ഞ കുറച്ചു മാസങ്ങള്‍ ആയി മികച്ച പ്രകടനം നടത്തുന്ന ഡി ഗിയയേ തന്‍റെ ഭാവി പ്രൊജക്റ്റില്‍ ഉള്‍പ്പെടുത്താന്‍ ടെന്‍ ഹാഗ് തീരുമാനിച്ചിരിക്കുന്നു.പ്രമുഖ ബ്രിട്ടീഷ്‌ പത്രമായ്‌ ദി സൺ നല്‍കിയ റിപ്പോര്‍ട്ട് അനുസരിച്ച് അദ്ദേഹത്തിന്റെ നിലവിലെ ശമ്പളമായ 375,000 പൗണ്ടില്‍ നിന്നും 250,000 പൗണ്ടായി ചുരുക്കാന്‍ യുണൈറ്റഡ് പദ്ധതി ഇട്ടിട്ടുണ്ട്.ശമ്പളം കുറവ് ആണ് എങ്കിലും മാഞ്ചസ്റ്ററില്‍ തന്‍റെ കരിയര്‍ തുടരുന്നതിനു ആണ് ഡി ഗിയ മുന്‍ഗണന നല്‍കുന്നത്.

Leave a comment