EPL 2022 European Football Foot Ball Top News transfer news

ഫ്രെങ്കി ഡി യോങ്ങ് – മാഞ്ചസ്റ്റര്‍ നാടകം തീരുന്നില്ല !!!!

March 6, 2023

ഫ്രെങ്കി ഡി യോങ്ങ് – മാഞ്ചസ്റ്റര്‍ നാടകം തീരുന്നില്ല !!!!

ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ബാഴ്‌സലോണ മിഡ്‌ഫീൽഡർ ഫ്രെങ്കി ഡി യോങ്ങിനു വേണ്ടി വീണ്ടും ശ്രമം നടത്താനുള്ള ലക്ഷ്യത്തില്‍ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ്.റെഡ് ഡെവിൾസ് കഴിഞ്ഞ സമ്മറില്‍ താരത്തിനെ സൈന്‍ ചെയ്യുന്നതിന് വേണ്ടി അദ്ദേഹത്തിന്റെ ഏജന്ട്ടിന് പിന്നിലും താരത്തിനു പിന്നിലും കുറെ നടന്നിരുന്നു.അദ്ധേഹത്തെ വിറ്റ് പണം നേടാന്‍ തന്നെ ആയിരുന്നു ബാഴ്സയുടേയും തീരുമാനം.

Man United 'to reignite Frenkie de Jong interest this summer'

 

എന്നാല്‍ ബാഴ്സയില്‍ തന്‍റെ ഭാവി കാണുന്നു എന്നും തന്‍റെ ഇഷ്ട്ടപ്പെട്ട ക്ലബ്‌ വിട്ടു എങ്ങോട്ട് പോകാനും നിലവില്‍ താല്പര്യം ഇല്ല എന്നായിരുന്നു ഡി യോങ്ങിന്റെ നിലപാട്.എന്നാല്‍ കാര്യങ്ങള്‍ ഏറെ മാറി മറഞ്ഞിട്ടുണ്ട്.എന്തെന്നാല്‍ നിലവില്‍ ടെന്‍ ഹാഗിനു കീഴില്‍ യുണൈറ്റഡിന് ഒരു സ്പോര്‍ട്ടിങ്ങ് പ്രൊജക്റ്റ്‌ ഉണ്ട്.അടുത്ത സീസണില്‍ കൂടുതല്‍ ട്രോഫികള്‍ക്കായി റെഡ് ഡെവിള്‍സ് മത്സരിക്കും.അതിനാല്‍ ഒരു തവണ കൂടി താരത്തിനു അവസരം നല്‍കാന്‍ ഇപ്പോള്‍ യുണൈറ്റഡ് തയ്യാര്‍ ആണ്.അടുത്ത സീസണില്‍ എന്തായാലും തങ്ങളുടെ പുതുക്കിയ ബിഡ് നല്‍കാനുള്ള തീരുമാനത്തില്‍ തന്നെ ആണ് മാഞ്ചസ്റ്റര്‍.

Leave a comment