ചൗപോ-മോട്ടിംഗിന്‍റെ കരാര്‍ നീട്ടി ബയേണ്‍ മ്യൂണിക്ക്
ബയേൺ മ്യൂണിക്കും എറിക് മാക്‌സിം ചൗപോ-മോട്ടിംഗും ഒരു കരാർ വിപുലീകരണത്തിന് സമ്മതിച്ചിരിക്കുന്നു.അദ്ധേഹത്തെ 2024 വരെ ക്ലബ്ബിൽ നിര്‍ത്താന്‍ ഉള്ള കരാറില്‍ സ്ട്രൈക്കര്‍ക്ക് ഗണ്യമായ ശമ്പള വർദ്ധനവും നല്‍കിയിട്ടുണ്ട്.താരത്തിനെ പിഎസ്ജിയില്‍ നിന്നുള്ള ഒരു സൗജന്യ ട്രാൻസ്ഫറില്‍ റോബര്‍ട്ട് ലെവന്‍ഡോസ്ക്കിക്ക് ബാക്ക് അപ്പ് ആയാണ് താരത്തിനെ മ്യൂണിക്ക് സൈന്‍ ചെയ്തത്.എന്നാല്‍ ഈ സീസണിൽ മികച്ച പ്രകടനം നടത്തി കൊണ്ട് അദ്ദേഹം ബയേണ്‍ മ്യൂണിക്ക് മാനേജ്മെന്റിന്റെ കണ്ണ് തുറപ്പിച്ചു.
/cdn.vox-cdn.com/uploads/chorus_image/image/72026381/1247510526.0.jpg)
റോബർട്ട് ലെവൻഡോവ്‌സ്‌കിയുടെ അഭാവത്തിൽ, കാമറൂണിയൻ ഇന്റർനാഷണൽ താരം സാഡിയോ മാനെ, തോമസ് മുള്ളർ എന്നിവര്‍ക്കൊപ്പം മ്യൂണിക്ക് ഫോര്‍വേഡ് നിരയെ നല്ല രീതിയില്‍ നയിക്കുന്നു.കൂടാതെ മാനേജര്‍ ആയ ജൂലിയന്‍ നാഗല്‍സ്മാന് താരത്തിനെ ഏറെ താല്‍പര്യവുമാണ്.പരിശീലകന്റെ പദ്ധതികൾക്ക് അദ്ദേഹം വളരെ അധികം അനുയോജ്യന്‍ ആണ് എന്നും റിപ്പോര്‍ട്ടുകളും ഉണ്ട്.