EPL 2022 European Football Foot Ball Top News transfer news

പരിക്കില്‍ നിന്ന് മുക്തന്‍ ആയ കാന്‍റെക്ക് കരാര്‍ നീട്ടി നല്‍കാന്‍ ചെല്‍സി

March 1, 2023

പരിക്കില്‍ നിന്ന് മുക്തന്‍ ആയ കാന്‍റെക്ക് കരാര്‍ നീട്ടി നല്‍കാന്‍ ചെല്‍സി

മിഡ്ഫീൽഡർ എൻ ഗോലോ കാന്റെയ്‌ക്കായി ചെൽസി പുതിയ ദീർഘകാല കരാർ നല്‍കാന്‍ ഒരുങ്ങുന്നു.ഹാംസ്ട്രിംഗ് പരിക്ക് മൂലം ഏറെ കാലത്തെ വിശ്രമത്തിന് ശേഷം ഈ അടുത്താണ് ഫ്രഞ്ച് താരം പിച്ചിലേക്ക് മടങ്ങി എത്തിയത്.തന്റെ കരാറിന്റെ അവസാന വർഷത്തില്‍ ഉള്ള കാന്‍റെക്കും ചെല്‍സിയില്‍ തുടരാന്‍ തന്നെ ആണ് താല്‍പര്യം.

Chelsea midfielder N'Golo Kante lifts the Champions League trophy on May 29, 2021

ഇരു കൂട്ടര്‍ക്കും താല്‍പര്യം ആയതിനാല്‍ ഒരു കരാര്‍ ചര്‍ച്ച ഉടന്‍ തന്നെ നടക്കാന്‍ സാധ്യത ഉണ്ട് എന്ന് ഫുട്മെർകാറ്റോ റിപ്പോര്‍ട്ട് ചെയ്തിരുന്നു.താരത്തിനു വേണ്ടി സീരി എ ക്ലബ് യുവന്‍റ്റസും,ലീഗ് 1 ചാമ്പ്യന്‍മാരായ പിഎസ്ജിയും ലാലിഗ വമ്പന്‍മാരായ ബാഴ്സയും ശ്രമം നടത്തിയിരുന്നു  എങ്കിലും  ഈ ചര്‍ച്ചകളില്‍ ഒന്നും ഒരു തരത്തില്‍ ഉള്ള മുന്നേറ്റവും കണ്ടെത്താന്‍ ഇവര്‍ക്ക് ആയില്ല.12 മാസത്തെ അഡീശണല്‍ ഓപ്‌ഷനോടെ കാന്റെയ്ക്ക് കുറഞ്ഞത് മൂന്ന് വർഷത്തെ കരാറെങ്കിലും ചെല്‍സി നല്‍കിയിരിക്കും.

Leave a comment