EPL 2022 European Football Foot Ball Top News transfer news

ജിറൂഡ് ലണ്ടനിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നു

February 27, 2023

ജിറൂഡ് ലണ്ടനിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നു

എസി മിലാൻ ഫോർവേഡ് ഒലിവിയർ ജിറൂഡ് സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ലണ്ടനിലേക്ക് മടങ്ങുന്നത് പരിഗണിച്ചേക്കുമെന്ന് റിപ്പോർട്ട്.2021-ൽ ചെല്‍സി വിട്ട് എസി മിലാനിലേക്ക് മാറിയ ഫ്രഞ്ച് താരം  ഒരു മികച്ച സ്പെല്‍ സീരി എ യില്‍ ആസ്വദിച്ചു.69 മത്സരങ്ങളില്‍ നിന്ന് 25 ഗോളുകളും 10 അസിസ്റ്റുകളും അദ്ദേഹം ഇതുവരെ നേടിയിട്ടു ഉണ്ട്.കാലങ്ങള്‍ ഏറെ കാത്തിരുന്ന സീരി എ കിരീടം എസി മിലാന് നേടി കൊടുക്കുന്നതില്‍ ഒരു വലിയ പങ്ക് തന്നെ അദ്ദേഹം നിര്‍വഹിച്ചിട്ടുണ്ട്.

France forward Olivier Giroud celebrates scoring against Poland at the World Cup on December 4, 2022

മിലാനുമായുള്ള ജിറൂഡിന്റെ കരാർ സീസണിന്റെ അവസാനത്തോടെ തീരും.മിലാനുമായി ഒരു പുതിയ കരാർ ഒപ്പിടാനും ക്ലബ്ബിൽ തന്റെ കരിയർ അവസാനിപ്പിക്കാനുമാണ് തന്റെ മുൻഗണനയെന്ന് താരം ഇതിനു മുന്നേ പറഞ്ഞിട്ട് ഉണ്ട് എങ്കിലും ഇതുവരെ ചര്‍ച്ചയൊന്നും നടന്നിട്ടില്ല.കരാര്‍ നീട്ടാന്‍ സാധിച്ചില്ല എങ്കില്‍ ലണ്ടനില്‍ വീണ്ടും കളിക്കാന്‍ താരം ആഗ്രഹിക്കുന്നു എന്ന് മാധ്യമങ്ങള്‍ പറഞ്ഞു.മുന്‍ നിര ലണ്ടന്‍ ക്ലബുകള്‍ ആയ ചെല്‍സി,ആഴ്സണല്‍,ടോട്ടന്‍ഹാം എന്നീ ടീമുകളിലേക്ക് താരം  മടങ്ങാന്‍  സാധ്യത വളരെ കുറവ് ആണ്.ഫുൾഹാം, ബ്രെന്റ്‌ഫോർഡ്, ക്രിസ്റ്റൽ പാലസ്, വെസ്റ്റ് ഹാം യുണൈറ്റഡ് എന്നീ മറ്റ് ലണ്ടന്‍ ക്ലബുകള്‍ ജിറൂഡിന്റെ നിലവാരമുള്ള ഒരു കളിക്കാരനെ സൈൻ ചെയ്യാൻ തയ്യാറാണെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.

Leave a comment