EPL 2022 European Football Foot Ball Top News transfer news

ബാഴ്സയിലേക്ക് കണ്ണും നട്ട് ബെർണാഡോ സിൽവ

February 26, 2023

ബാഴ്സയിലേക്ക് കണ്ണും നട്ട് ബെർണാഡോ സിൽവ

മാഞ്ചസ്റ്റർ സിറ്റി മിഡ്ഫീല്‍ഡര്‍ ബെർണാഡോ സിൽവ ഈ വേനൽക്കാലത്ത് ബാഴ്‌സലോണയിലേക്ക് മാറുന്നതിനെ കുറിച്ച് കാര്യമായി ചിന്തിക്കുന്നതായി റിപ്പോര്‍ട്ട്.കറ്റാലൻ സംഘടന കാലങ്ങള്‍ ഏറെയായി പോർച്ചുഗൽ ഇന്റർനാഷണല്‍ താരത്തിന് പിന്നില്‍ കൂടിയിട്ട്.താരത്തിന്‍റെ വേതന ബിലും സിറ്റി ആവശ്യപ്പെടുന്ന തുകയും നല്‍കാന്‍ ഉള്ള സാഹചര്യം ഇല്ലാത്തത് ആണ് ഒരു ബിഡ് നല്‍കാന്‍ ബാഴ്സയെ പ്രേരിപ്പിക്കാത്തത്.

Manchester United's Bruno Fernandes in action with Manchester City's Bernardo Silva on January 14, 2023

“ഒരു പുതിയ പ്രോജക്റ്റിനായി” താൻ മാൻ സിറ്റി വിടാൻ തയ്യാറാണെന്ന് ബെർണാഡോ ഇതിനു മുന്നേ പറഞ്ഞിരുന്നു.താരത്തിനു വേണ്ടി മാൻ സിറ്റി 70 മില്യൺ പൗണ്ട് ആവശ്യപ്പെടുമെന്ന് റിപ്പോർട്ട് അവകാശപ്പെടുന്നു.സാമ്പത്തിക പ്രശ്‌നങ്ങൾ കാരണം ബാഴ്‌സലോണ ഈ ഡീല്‍ നടത്തിയെടുക്കാന്‍ വളരെ ഏറെ കഷ്ട്ടപ്പെടും  എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.എന്നാല്‍ ബാഴ്സയില്‍ ചേരുക എന്നത് താരത്തിന്റെ ഏറ്റവും വലിയ അഭിലാഷങ്ങളില്‍ ഒന്നാണ്. താരത്തിനെ സൈന്‍ ചെയ്യാന്‍ പിഎസ്ജിയും ശ്രമിക്കുന്നുണ്ട് എങ്കിലും ബാഴ്സയുടെ ഓഫറിന് കൂടുതല്‍ ശ്രദ്ധ നല്‍കാന്‍ ആണ്  താരം എജന്‍റ്റിനോട് ആവശ്യപ്പെട്ടിട്ടുള്ളത്.

Leave a comment