EPL 2022 European Football Foot Ball Top News transfer news

കഴിഞ്ഞ വിന്റര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ റഫീഞ്ഞക്ക് വേണ്ടി ആഴ്സണല്‍ നല്‍കിയ വന്‍ തുകയുടെ ട്രാന്‍സ്ഫര്‍ ഓഫര്‍ ബാഴ്സ നിരസിച്ചതായി റിപ്പോര്‍ട്ട്

February 25, 2023

കഴിഞ്ഞ വിന്റര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ റഫീഞ്ഞക്ക് വേണ്ടി ആഴ്സണല്‍ നല്‍കിയ വന്‍ തുകയുടെ ട്രാന്‍സ്ഫര്‍ ഓഫര്‍ ബാഴ്സ നിരസിച്ചതായി റിപ്പോര്‍ട്ട്

ഈ കഴിഞ്ഞ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ബ്രസീലിയന്‍ വിങ്ങര്‍ റഫീഞ്ഞക്ക് വേണ്ടി  ആഴ്സണല്‍ നടത്തിയ  ട്രാൻസ്ഫർ നീക്കം ബാഴ്സലോണ നിരസിച്ചതായി റിപ്പോര്‍ട്ട്.താരത്തിനു വേണ്ടി ആഴ്സണല്‍ നല്കിയ ഓഫറിന്റെ മൂല്യം 70 മില്യൺ ഡോളർ ആയിരുന്നു എന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.ലീഡ്സ് യുണൈറ്റഡിന് വേണ്ടി മികച്ച പ്രകടനം നടത്തിയ താരത്തിനു വേണ്ടി നിരവധി ക്ലബുകള്‍ രംഗത്ത് വന്നിരുന്നു എങ്കിലും താരത്തിനെ ആകര്‍ഷിച്ചത് ബാഴ്സലോണയായിരുന്നു.

Barcelona's Raphinha in action with Manchester United's Jadon Sancho on February 15, 2023

ഈ വിന്‍റര്‍ ട്രാന്‍സ്ഫറില്‍ മിഖാലോ മുദ്രിക്കിനെ സൈന്‍ ചെയ്യാനുള്ള നീക്കം പൊളിഞ്ഞപ്പോള്‍ ആണ് ബോര്‍ഡ്  റഫീഞ്ഞയേ സൈന്‍ ചെയ്യാനുള്ള സാധ്യത അന്വേഷിച്ചത്.എന്നാല്‍ താരത്തിനെ പിന്തുണക്കാന്‍ തീരുമാനിച്ച സാവിയുടെ നീക്കം കാരണം പ്രീമിയര്‍ ലീഗ് ക്ലബിന്റെ ബിഡിനെ കുറിച്ച് ഒന്ന് ചിന്തിക്കുക പോലും ചെയ്യാതെ ബാഴ്സ ബോര്‍ഡ് അത് നിരസിച്ചു.നിലവില്‍ ഉസ്മാന്‍ ഡെംബെലെ പരിക്ക് മൂലം വിശ്രമത്തില്‍ ആയതിനാല്‍ ബാഴ്സയുടെ വലത് വിങ്ങ് കളിക്കുന്നത് റഫീഞ്ഞയാണ്.

 

 

Leave a comment