EPL 2022 European Football Foot Ball Top News transfer news

ലീഡ്‌സ് യുണൈറ്റഡ് ജാവി ഗ്രാസിയയെ പുതിയ മാനേജരായി നിയമിച്ചു

February 22, 2023

ലീഡ്‌സ് യുണൈറ്റഡ് ജാവി ഗ്രാസിയയെ പുതിയ മാനേജരായി നിയമിച്ചു

മുൻ വാട്ട്ഫോർഡ് ബോസ് ജാവി ഗ്രേസിയയെ പുതിയ മാനേജരായി ലീഡ്സ് നിയമിച്ചതായി വെളിപ്പെടുത്തി.പ്രീമിയർ ലീഗിൽ തുടര്‍ച്ചയായി ഏഴു മത്സരങ്ങള്‍ ജയിക്കാന്‍ ആവാത്തതിനാല്‍ ഫെബ്രുവരി 6 ന് ജെസ്സി മാർഷിനെ ലീഡ്സ് സാക്ക് ചെയ്തിരുന്നു.ഇന്‍ററിം മാനേജര്‍ ആയ മൈക്കൽ സ്‌കുബാലയുടെ കീഴില്‍ ആണ് ലീഡ്സ് ഇതുവരെ കളിച്ചിരുന്നത്.

Javi Gracia: Leeds appoint ex-Watford boss to replace Jesse Marsch |  Football News | Sky Sports

ഈ അടുത്ത് പ്രീമിയര്‍ ലീഗിലേക്ക് പ്രൊമോഷന്‍ ലഭിച്ച വൈറ്റ്സ് പട്ടികയിൽ 19-ാം സ്ഥാനത്താണ്.ഗ്രാസിയ കഴിഞ്ഞ വർഷം അൽ സദ്ദിൽ നിന്ന് ഇറങ്ങിയതിനു ശേഷം എവിടെയും പ്രവര്‍ത്തിച്ചിട്ടില്ല.മലാഗ, റൂബിൻ കസാൻ, വലൻസിയ എന്നീ പറയുന്ന അനേകം ക്ലബുകള്‍ അദ്ദേഹം മാനേജ് ചെയ്തിട്ടുണ്ട്.വാറ്റ്‌ഫോർഡിൽ ഉണ്ടായിരുന്ന സമയത്ത്,അവരെ  2019 എഫ്‌എ കപ്പ് ഫൈനലിലേക്ക് നയിക്കാന്‍ കഴിഞ്ഞത് അദ്ദേഹത്തിന്റെ ഈ അടുത്ത കാലത്തെ ഏറ്റവും മികച്ച പ്രകടനത്തില്‍ ഉള്‍പ്പെടുന്നു.

Leave a comment