EPL 2022 European Football Foot Ball Top News transfer news

അടുത്ത സീസണിലും ചെലവഴിക്കുന്നത് തുടരും ; ബാഴ്സ യുവ താരത്തിനെ ലക്ഷ്യമിട്ട് ചെല്‍സി

February 13, 2023

അടുത്ത സീസണിലും ചെലവഴിക്കുന്നത് തുടരും ; ബാഴ്സ യുവ താരത്തിനെ ലക്ഷ്യമിട്ട് ചെല്‍സി

ബാഴ്‌സലോണ വിങ്ങർ അബ്‌ഡെ എസൽസൗലിയെ ഭാവി ട്രാൻസ്ഫർ ടാർഗെറ്റായി ചെൽസി കരുതുന്നതായി റിപ്പോര്‍ട്ട്.ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ എട്ട് കളിക്കാരെ  വാങ്ങിയ ചെൽസിയുടെ ഫസ്റ്റ്-ടീം സ്ക്വാഡ് ഇപ്പോള്‍ നിറഞ്ഞു കവിഞ്ഞിരിക്കുകയാണ്.എന്നാല്‍  അടുത്ത ട്രാന്‍സ്ഫര്‍ വിന്‍ഡോയിലും ഇത് പോലെ തന്നെ വലിയ ബജറ്റ് ഒരുക്കി ടീമിനെ പുതിക്കി പണിയാന്‍ തന്നെ ആണ് ചെല്‍സിയുടെ തീരുമാനം.

Barcelona manager Xavi pictured in September 2022

സെൻട്രൽ മിഡ്ഫീൽഡറേ  കൂടാതെ   കുറഞ്ഞത് ഒരു ഫോര്‍വേഡിനെ എങ്കിലും സൈന്‍ ചെയ്യാന്‍  ആണ് മാനെജ്മെന്റ് ലക്ഷ്യം.സ്പെയിന്‍ മാധ്യമങ്ങളുടെ  റിപ്പോർട്ടുകൾ പ്രകാരം എസൽസൗലിയേ കഴിഞ്ഞ കുറച്ച് കാലങ്ങള്‍ ആയി ചെല്‍സി പിന്തുടരുന്നുണ്ട്.മൊറോക്കന്‍  താരമായ അദ്ദേഹം ബാഴ്സ ടീമില്‍ ഇടം നേടാത്തതിനെ തുടര്‍ന്ന് നിലവില്‍ ഒസാസുനയിൽ ലോണില്‍ കളിക്കുകയാണ്.അന്‍സു ഫാട്ടിയുടെ മോശം ഫോം മൂലം  അടുത്ത സീസണില്‍  താരത്തിനെ തിരിച്ചു കൊണ്ടുവരാന്‍ ആണ്  സാവിയും ബാഴ്സയും  തീരുമാനിച്ചിരിക്കുന്നത് എന്നും എന്നും സ്പാനിഷ് മാധ്യമങ്ങള്‍ അവകാശപ്പെടുന്നുണ്ട്.

Leave a comment