European Football Foot Ball Top News

ലാലിഗയിൽ വിജയം തുടരാൻ ബാർസ; എതിരാളികൾ സെവിയ്യ.!

February 5, 2023

author:

ലാലിഗയിൽ വിജയം തുടരാൻ ബാർസ; എതിരാളികൾ സെവിയ്യ.!

സ്പാനിഷ് ലാ ലിഗയിൽ മുൻ ചാമ്പ്യന്മാരും നിലവിലെ ഒന്നാം സ്ഥാനക്കാരുമായ എഫ്സി ബാർസലോണ ഇന്ന് കളത്തിലിറങ്ങുകയാണ്. ഇന്ത്യൻ സമയം പുലർച്ചെ 1.30ന് സ്വന്തം തട്ടകമായ ക്യാമ്പ് നൗവിൽ വെച്ച് കിക്കോഫ് ആകുന്ന മത്സരത്തിൽ സെവിയ്യ ആകും സാവിയുടെയും സംഘത്തിൻ്റെയും എതിരാളികൾ. കഴിഞ്ഞ വർഷം ഒക്ടോബർ 16ന് റയൽ മാഡ്രിഡിനോട് തോൽവി വഴങ്ങിയതിന് ശേഷം ബാർസ ലീഗിൽ ഇതേവരെ തോൽവി അറിഞ്ഞിട്ടില്ല. ലാലിഗ സീസണിൽ ടീം വഴങ്ങിയ ഏക തോൽവിയും ഇതായിരുന്നു.

അതേസമയം സെവിയ്യ സമീപകാലത്തെ മോശം അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. ഇതുവരെ 8 തോൽവികൾ അവർ വഴങ്ങിക്കഴിഞ്ഞു. ഇരു ടീമുകളും ഏറ്റവുമൊടുവിൽ ഏറ്റുമുട്ടിയ 5 മത്സരങ്ങളിൽ 4ലും വിജയം ബാർസക്കൊപ്പമായിരുന്നു. ഒരു മത്സരം സമനിലയുമായി. പരിക്കേറ്റ ഒസ്മാൻ ഡെമ്പലെയുടെ അഭാവം ബാർസക്ക് തിരിച്ചടിയാണ് നിലവിൽ 19 മത്സരങ്ങളിൽ നിന്നും 50 പോയിൻ്റുമായി ബാർസ ഒന്നാം സ്ഥാനത്തും, അത്രയും മത്സരങ്ങളിൽ നിന്നും കേവലം 21 പോയിൻ്റുമായി സെവിയ്യ 14ആം സ്ഥാനത്തുമാണ്. എന്തായാലും മികച്ചൊരു മത്സരം തന്നെ നമുക്ക് പ്രതീക്ഷിക്കാം.

Leave a comment