European Football Foot Ball Top News transfer news

ബാഴ്സയുടെ ലോണ്‍ ഡീല്‍ നിരസിച്ച ഫിയോറന്റീനക്ക് മേല്‍ കടുത്ത അമര്‍ഷവുമായി സോഫിയാൻ അംറബത്

February 2, 2023

ബാഴ്സയുടെ ലോണ്‍ ഡീല്‍ നിരസിച്ച ഫിയോറന്റീനക്ക് മേല്‍ കടുത്ത അമര്‍ഷവുമായി സോഫിയാൻ അംറബത്

ട്രാൻസ്ഫർ ഡെഡ്‌ലൈൻ ദിനത്തിൽ ബാഴ്‌സലോണയുടെ ലോൺ ബിഡ്  നിരസിച്ചതിനെത്തുടർന്ന് ഫിയോറന്റീനക്ക് മേല്‍ മൊറോക്കന്‍ താരമായ  സോഫിയാൻ അംറബത്തിനു നീരസം. സീസൺ അവസാനത്തോടെ സെർജിയോ ബുസ്‌കെറ്റ്‌സ് ക്ലബ് വിടുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ ഭാവിയില്‍  ഡിഫന്‍സീവ് മിഡ് റോളില്‍ ബാഴ്സക്ക് വേണ്ടി കളിക്കാന്‍  അനുയോജ്യന്‍ ആണ് അംറബത്ത്.ലോകക്കപ്പ് പ്രകടനത്തോടെ താരത്തിന്‍റെ  മൂല്യം കുത്തനെ വര്‍ധിച്ചിരുന്നു.

Sofyan Amrabat makes a challenge for Morocco against Croatia in their World Cup game on November 23, 2022.

വാങ്ങാനുള്ള ഓപ്ഷനുമായി ഒരു ലോണ്‍ ഡീല്‍ ആണ് ബാഴ്സ ഇറ്റാലിയന്‍ ക്ലബ് ആയ ഫിയോറന്റീനക്ക് നല്‍കിയത്.എന്നാല്‍ താരത്തിനെ വിട്ട് നല്‍കാന്‍ സീരി എ ക്ലബിന് താല്‍പര്യം ഉണ്ടായിരുന്നില്ല.അവര്‍ ആ ഓഫര്‍ നിരസിച്ചു.ഈ പ്രവര്‍ത്തിയില്‍ വളരെ രോശാകുലന്‍ ആയ താരം അന്നേ ദിവസം പ്രാക്ടീസിന് ചെന്നില്ല.താരത്തിന്‍റെ ചെയ്തി ക്ലബ് മാനേജ്മെന്റിനെ വീണ്ടും ചൊടിപ്പിച്ചു.ട്രാന്‍സ്ഫര്‍ ഡെഡ് ലൈന്‍ ദിവസത്തില്‍ ബാഴ്സയും താരവും ഫോണില്‍ സംസാരിച്ചു എന്നതും ഫിയോറെന്‍റ്റീനയുടെ ദേഷ്യം വര്‍ധിക്കാന്‍ കാരണം ആയി.എന്തായാലും അടുത്ത സമ്മര്‍ വിന്‍ഡോയില്‍ സീരി എ വിട്ട് മറ്റ് ക്ലബില്‍ കളിക്കാനുള്ള അവസരം തേടി    അംറബത്ത് പോകുമെന്ന കാര്യത്തില്‍ ഏകദേശം ഉറപ്പായിരിക്കുന്നു.ബാഴ്സ കൂടാതെ അത്‌ലറ്റിക്കോ മാഡ്രിഡ്, ലിവർപൂൾ, പാരീസ് സെന്റ് ജെർമെയ്ൻ എന്നീ ക്ലബുകളും താരത്തിനെ സൈന്‍ ചെയ്യാന്‍ താല്‍പര്യം അറിയിച്ചിട്ടുണ്ട്.

Leave a comment