EPL 2022 European Football Foot Ball Top News transfer news

പാരീസ് സെന്റ് ജെർമെയ്ൻ അപ്പീൽ നിരസിച്ചു, ഹക്കിം സിയെച്ച് ചെൽസിയില്‍ തുടരും

February 2, 2023

പാരീസ് സെന്റ് ജെർമെയ്ൻ അപ്പീൽ നിരസിച്ചു, ഹക്കിം സിയെച്ച് ചെൽസിയില്‍ തുടരും

ചെൽസി വിംഗർ ഹക്കിം സിയെച്ചിന്റെ ലോണ്‍ പൂര്‍ത്തിയാക്കാന്‍ പാരീസ് സെന്റ് ജെർമെയ്ൻ നല്‍കിയ അപ്പീല്‍ പരാജയപ്പെട്ടു.ചെൽസി വിടാൻ താല്‍പര്യം ഉള്ള സിയെച്ചിന്റെ ട്രാന്‍സ്ഫര്‍ രേഖകള്‍ ആദ്യം ഒപ്പിടാതെ മടക്കി അയച്ച ചെല്‍സി മാനെജ്മെന്റ് പിന്നീട് ഒപ്പിട്റെന്കിലും തെറ്റായ പേപ്പറുകള്‍ ആണത്രേ  അയച്ച് കൊടുത്തത്.

Chelsea owner and chairman Todd Boehly pictured in the stands on August 27, 2022

സിയെച്ച് പിഎസ്ജി ഓഫീസില്‍ ഉള്ളപ്പോള്‍ ആണ് ഈ സംഭവം നടന്നത്.ലണ്ടന്‍ ക്ലബിന്റെ പെരുമാറ്റത്തില്‍ താരവും ഏജന്റും കൂടാതെ പിഎസ്ജി ബോര്‍ഡും വളരെ അധികം രോഷാകുലര്‍ ആണ്.അവര്‍ നല്‍കിയ അപ്പീല്‍ തള്ളി പോയതിനെ തുടര്‍ന്ന് സിയേച്ചിന് ഇപ്പോൾ ചെൽസിയിലേക്ക് തന്നെ  മടങ്ങേണ്ടിവരും.ഇത് മൂലം ഭാവിയില്‍ ചെല്‍സിയുമായി ഒരു ബിസിനസും  പിഎസ്ജി നടത്തിയേക്കില്ല.നോനി മഡ്യൂകെ, മൈഖൈലോ മുദ്രിക്, ജോവോ ഫെലിക്സ് എന്നിവരെയെല്ലാം സൈന്‍ ചെയ്ത ചെല്‍സി ടീമില്‍ ഇനി ആദ്യ ടീമിലേക്ക് മടങ്ങിയെത്തുക എന്നത് മൊറോക്കന്‍ താരമായ സിയെച്ചിനും  അസാധ്യം ആണ്.

 

Leave a comment