EPL 2022 European Football Foot Ball Top News transfer news

ലീഡ്‌സ് യുണൈറ്റഡ് വെസ്റ്റൺ മക്കെന്നിയെ ഒപ്പിടാനുള്ള കരാർ അംഗീകരിച്ചു

January 29, 2023

ലീഡ്‌സ് യുണൈറ്റഡ് വെസ്റ്റൺ മക്കെന്നിയെ ഒപ്പിടാനുള്ള കരാർ അംഗീകരിച്ചു

വെസ്റ്റൺ മക്കെന്നിക്കായി ലീഡ്‌സ് യുണൈറ്റഡ് യുവന്റസുമായി ധാരണയിലെത്തിയിരിക്കുന്നു. ട്രാൻസ്ഫർ ജേണലിസ്റ്റ് ഫാബ്രിസിയോ റൊമാനോ ട്വിറ്ററിൽ വാര്‍ത്ത സ്ഥിരീകരിച്ച് കഴിഞ്ഞു.2020-ൽ യുവേക്ക് ഒപ്പം ചേര്‍ന്ന അമേരിക്കന്‍ യുവ താരം 96 മത്സരങ്ങളിൽ നിന്ന് 13 ഗോളുകളും അഞ്ച് അസിസ്റ്റുകളും സീരി എ യില്‍ നേടിയിട്ടുണ്ട്.താരത്തിനെ ലോണില്‍ സൈന്‍ ചെയ്യാന്‍ ആണ്  ലീഡ്സിന്‍റെ ലക്ഷ്യം, സീസണിന്റെ അവസാനത്തോടെ അദ്ധേഹത്തെ 33 മില്യണ്‍ ബേസ് പ്രൈസ് ആയി സൈന്‍ ചെയ്യാനുള്ള ഓപ്ഷനും കരാറില്‍ ഉണ്ട്.

USMNT star Weston McKennie closing in on Premier League move to Leeds United  - AS USA

സ്ഥിരത കണ്ടെത്താന്‍ യുവന്‍റ്റസില്‍ പാടുപ്പെട്ട താരത്തിനു ഒരു മാച്ച് വിന്നെര്‍ ആകാനുള്ള കഴിവുണ്ട്.യുവന്‍റ്റസില്‍ ആദ്യ ടീമില്‍ പോലും ഇടം നേടാന്‍ കഴിയാതെ പോയ മക്കെന്നിക്ക്  നിലവില്‍ റിലഗേഷന്‍ ഭീഷണി നേരിടുന്ന ലീഡ്സ് യുണൈറ്റഡ് നല്ലൊരു ഓപ്ഷന്‍ ആയിരിക്കും. സമ്മറില്‍ വലിയ തുക ട്രാന്‍സ്ഫറിനായി ചിലവഴിച്ചു എങ്കിലും  ഒരു ടീം എന്ന നിലയില്‍ എതിര്‍ ടീമിന്‍റെ പ്രതിരോധത്തെ അക്രമിക്കാന്‍ ഇപ്പോഴും ലീഡ്സിന് കഴിയുന്നില്ല.മക്കെന്നിയുടെ വരവ് അത് വലിയ തോതിൽ പരിഹരിക്കപ്പെടും എന്ന് മാനേജര്‍ ജെസി മാര്‍ഷ് കരുതുന്നു.പല പ്രൊഫൈലില്‍ കളിക്കാന്‍ കഴിവുള്ള താരത്തിന് മധ്യനിര,പ്രതിരോധം എന്നീ മേഘലകളിലും തിളങ്ങാന്‍ കഴിയും.

Leave a comment