European Football Foot Ball Top News

അത്ലറ്റിക് ബിൽബാവോയെ അവരുടെ തട്ടകത്തിൽ നേരിടാൻ റയൽ.!

January 22, 2023

author:

അത്ലറ്റിക് ബിൽബാവോയെ അവരുടെ തട്ടകത്തിൽ നേരിടാൻ റയൽ.!

ലാ ലിഗയിൽ നിലവിലെ ചാമ്പ്യന്മാരായ റയൽ മാഡ്രിഡ് ഇന്ന് അത്ലറ്റിക് ബിൽബാവോയുമായി കൊമ്പുകോർക്കും. ഇന്ത്യൻ സമയം പുലർച്ചെ 1.30ന് നടക്കുന്ന മത്സരം അത്ലറ്റിക് ക്ലബ്ബിൻ്റെ തട്ടകമായ സാൻ മേയിംസ് ബാരിയയിൽ വെച്ചാകും അരങ്ങേറുക. ഏറ്റവുമൊടുവിൽ നടന്ന ലീഗ് മത്സരത്തിൽ ആഞ്ചലോട്ടിയും സംഘവും വിയ്യാറയലിനോട് പരാജയപ്പെട്ടിരുന്നു. നിലവിൽ മികച്ച രൂപത്തിൽ അല്ല ടീം മുന്നേറിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ പഴയഫോം വീണ്ടെടുക്കുക എന്നതാകും റയലിൻ്റെ ഇന്നത്തെ പ്രധാന ലക്ഷ്യം.

മറുവശത്ത് ലീഗിലെ അവസാന മൂന്ന് മത്സരങ്ങളിൽ ഒന്നിൽ പോലും വിജയിക്കാൻ അത്ലറ്റിക് ക്ലബിന് സാധിച്ചിട്ടില്ല. ഒരു മത്സരം പരാജയപ്പെട്ടപ്പോൾ 2 മത്സരങ്ങൾ സമനിലയിലാവുകയായിരുന്നു. ഇന്ന് സ്വന്തം തട്ടകത്തിൽ റയലിനെ കീഴടക്കാൻ കഴിഞ്ഞാൽ അത് അവരുടെ കുതിപ്പിന് വലിയ ഊർജം തന്നെയാകും പകരുക. നിലവിൽ 16 മത്സരങ്ങളിൽ നിന്നും 38 പോയിൻ്റുമായി റയൽ രണ്ടാം സ്ഥാനത്തും, 17 മത്സരങ്ങൾ പൂർത്തിയാക്കിയ ബിൽബാവോ 26 പോയിൻ്റുമായി 8ആം സ്ഥാനത്തുമാണ് ഉള്ളത്. എന്തായാലും ഇന്ന് വിജയം ആരോടൊപ്പം നിൽക്കുമെന്ന് അറിയാൻ നമുക്ക് ആകാംഷയോടെ കാത്തിരിക്കാം.

Leave a comment