Foot Ball ISL Top News

ഐ.എസ്.എല്ലിൽ ഇന്ന് മുൻ ചാമ്പ്യന്മാരായ ചെന്നൈയിനും, എ.ടി.കെയും തമ്മിൽ കൊമ്പുകോർക്കും.!

January 21, 2023

author:

ഐ.എസ്.എല്ലിൽ ഇന്ന് മുൻ ചാമ്പ്യന്മാരായ ചെന്നൈയിനും, എ.ടി.കെയും തമ്മിൽ കൊമ്പുകോർക്കും.!

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് മുൻചാമ്പ്യന്മാർ തമ്മിലുള്ള പോരാട്ടത്തിനാണ് അരങ്ങുണരാൻ പോകുന്നത്. വൈകിട്ട് 7.30ന് കിക്കോഫ് ആകുന്ന മത്സരത്തിൽ ചെന്നൈയിൻ എഫ്സി, മുംബൈ സിറ്റി എഫ്സിയെ നേരിടും. ചെന്നൈയിൻ്റെ തട്ടകമായ മറീന അരീനയിൽ വെച്ചാകും ഈയൊരു മത്സരം അരങ്ങേറുക. അവസാനം കളിച്ച 4 മത്സരങ്ങളിൽ ഒന്നിൽ പോലും വിജയിക്കാൻ ചെന്നൈയിന് കഴിഞ്ഞിട്ടില്ല. 3 മത്സരങ്ങൾ സമനിലയായപ്പോൾ, ഒന്നിൽ പരാജയപ്പെട്ടു. മറുവശത്ത് എ.ടി.കെയുടെ കാര്യവും ഏതാണ്ട് അങ്ങനെ തന്നെയാണ്. അവസാനം നടന്ന 4 മത്സരങ്ങളിൽ ഒരു വിജയം മാത്രം. 2 മത്സരങ്ങൾ പരാജയപ്പെട്ടപ്പോൾ ഒന്ന് സമനിലയുമായി.

നിലവിൽ 13 മത്സരങ്ങളിൽ നിന്നും 23 പോയിൻ്റുമായി എ.ടി.കെ 4ആം സ്ഥാനത്തും, അത്രയും മത്സരങ്ങളിൽ നിന്നും 16 പോയിൻ്റുമായി ചെന്നൈയിൻ 8ആം സ്ഥാനത്തുമാണുള്ളത്. എന്തായാലും മുൻചാമ്പ്യന്മാർ തമ്മിൽ മാറ്റുരക്കുന്ന പോരാട്ടത്തിൽ വിജയം ആർക്കൊപ്പം നിൽക്കുമെന്ന് നമുക്ക് കാത്തിരുന്നു കാണാം.

Leave a comment