EPL 2022 European Football Foot Ball Top News transfer news

ബാഴ്‌സലോണയിലേക്കോ റയൽ മാഡ്രിഡിലേക്കോ പോകാന്‍ ടുഷല്‍ ആഗ്രഹിക്കുന്നു

January 21, 2023

ബാഴ്‌സലോണയിലേക്കോ റയൽ മാഡ്രിഡിലേക്കോ പോകാന്‍ ടുഷല്‍ ആഗ്രഹിക്കുന്നു

നിലവിൽ യൂറോപ്യൻ വിപണിയിൽ ലഭ്യമായ ഏറ്റവും അഗ്രഗണ്യന്‍ ആയ കോച്ച് ആണ് തോമസ്‌ ടുഷല്‍.ചെല്‍സിയില്‍ പുതിയ മാനെജ്മെന്റ് വന്നത് മൂലം ജോലി നഷ്ട്ടപ്പെട്ട ടുഷല്‍ മറ്റൊരു ക്ലബുമായും വാക്കില്‍ ഏര്‍പ്പെട്ടിട്ടില്ല.നിരവധി ക്ലബ്ബുകൾ അദ്ദേഹത്തിന്റെ സേവനം ആവശ്യപ്പെട്ടിരുന്നു എങ്കിലും ആ ഓപ്ഷനുകള്‍ എല്ലാം അദ്ദേഹം വേണ്ടെന്നു വെക്കുകയായിരുന്നു.

ഈ അടുത്ത് അദ്ദേഹം ടോട്ടന്‍ഹാമിലേക്ക് പോകുമെന്ന്   ഒരു റൂമര്‍ വന്നിരുന്നു.എന്നാല്‍ ആ ഓപ്ഷന്‍ അദ്ദേഹത്തിനു താല്‍പര്യം ഇല്ല എന്നും സ്പെയിനില്‍ ഒരു മാനേജര്‍ റോളില്‍  പ്രവര്‍ത്തിക്കാന്‍   അദ്ദേഹം ഏറെ ആഗ്രഹിക്കുന്നു എന്നും ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.ബാഴ്സയിലെ ഫുട്ബോളിങ്ങ് സ്റ്റൈല്‍ ഏറെ ഇഷ്ട്ടപ്പെടുന്ന ടുഷലിന് കാറ്റലൂണിയന്‍ ക്ലബിന്റെ മാനേജര്‍ ആവാന്‍ അതിയായ ആഗ്രഹം ഉണ്ടത്രേ.പ്രശസ്തമായ ലാ മാസിയ അക്കാദമിയിലും അദ്ദേഹത്തിന് ഉള്ള ആരാധന വളരെ വലുത് ആണ്.ബാഴ്സ അല്ലെങ്കില്‍ റയല്‍ മാഡ്രിഡ്‌ ആണ് അദ്ദേഹത്തിന്റെ രണ്ടാമത്തെ ഓപ്ഷന്‍.റയലിനെ പോലൊരു റോയല്‍ ക്ലബിനെ നിയന്ത്രിക്കുക എന്നത് തന്‍റെ എകാലത്തെയും വലിയ സ്വപ്‌നങ്ങള്‍ ആയി ടുഷല്‍ കാണുന്നു.അദ്ദേഹം നിലവില്‍ സ്പാനിഷ് പഠിക്കുന്നുണ്ട് എന്നും വാര്‍ത്തകള്‍ വന്നിരുന്നു.

Leave a comment