EPL 2022 European Football Foot Ball Top News transfer news

മെംഫിസ് ഡിപേയ്‌ക്ക് പകരക്കാരനായി ഗോൺസാലോ ഗുഡെസിനെ വാങ്ങാന്‍ ബാഴ്‌സലോണ ആഗ്രഹിക്കുന്നു

January 19, 2023

മെംഫിസ് ഡിപേയ്‌ക്ക് പകരക്കാരനായി ഗോൺസാലോ ഗുഡെസിനെ വാങ്ങാന്‍ ബാഴ്‌സലോണ ആഗ്രഹിക്കുന്നു

നിലവിൽ വോൾവർഹാംപ്ടണിനായി പ്രീമിയർ ലീഗിൽ കളിക്കുന്ന മുൻ വലൻസിയ താരം ആയിരുന്ന പോർച്ചുഗൽ ഇന്റർനാഷണൽ ഗോൺസലോ ഗുഡെസിനെ സൈൻ ചെയ്യാൻ ബാഴ്സലോണക്ക് താല്‍പര്യം ഉണ്ടെന്നു ഡയറിയോ എഎസ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.കഴിഞ്ഞ വേനൽക്കാലത്ത് വോൾവ്‌സിൽ ചേർന്നതിന് ശേഷം ഇംഗ്ലണ്ടിലെ ജീവിതവുമായി പൊരുത്തപ്പെടാൻ ഗ്യൂഡെസ് ഏറെ  പാടുപെട്ടു.

വലന്‍സിയയില്‍ മികച്ച ഫോമില്‍ കളിച്ച താരം ലാലിഗയില്‍ ഒരു അവസരം കൂടി നല്‍കിയാല്‍ അത് ഉപയോഗപ്പെടുത്തും എന്ന് മാനേജര്‍ സാവി കരുതുന്നു.ഗ്വെഡെസ് സാവിയുമായി ഇതിനകം സംസാരിച്ചുവെന്നും ഈ നീക്കം എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കാന്‍ സാവി മാനേജ്മെന്റിനോട്  ആവശ്യപ്പെട്ടിട്ടുണ്ട് എന്നും സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സീസണ്‍ തീരുമ്പോള്‍  വാങ്ങാനുള്ള ഓപ്ഷനുമായി  ആറ് മാസത്തെ ലോൺ ഡീല്‍ ആണ് ബാഴ്സ മുന്നോട്ട് വെക്കാന്‍ പോകുന്നത്.ബാഴ്‌സ പ്രസിഡന്റ് ജോവാൻ ലാപോർട്ടയുമായി വളരെ ശക്തമായ ബന്ധമുള്ള സൂപ്പർ ഏജന്റ് ജോർജ്ജ് മെൻഡസാണ് ഗ്വെഡ്‌സിന്‍റെയും എജന്റ്റ്. അതിനാല്‍ അത്ഭുതം ഒന്നും സംഭവിച്ചില്ല എങ്കില്‍  ഈ ഡീല്‍ ഉടന്‍ തന്നെ പൂര്‍ത്തിയാകും.

 

Leave a comment