EPL 2022 European Football Foot Ball Top News transfer news

ചെല്‍സി താരത്തിനെ ടീമില്‍ എടുക്കാന്‍ ഒരുങ്ങി ന്യൂ കാസില്‍

January 19, 2023

ചെല്‍സി താരത്തിനെ ടീമില്‍ എടുക്കാന്‍ ഒരുങ്ങി ന്യൂ കാസില്‍

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മൂന്നാം സ്ഥാനത് തുടരുന്ന ന്യൂകാസിൽ തങ്ങളുടെ ഫോര്‍വേഡ് നിരയെ ശക്തിപ്പെടുത്താന്‍ ഈ ജനുവരി ട്രാൻസ്ഫർ വിൻഡോ വിനിയോഗിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.ചെൽസിയുടെ ഹക്കിം സിയെച്ചിന്  കാര്യമായി ഇംഗ്ലീഷ് ക്ലബ്    പരിഗണന നല്‍കുന്നുണ്ട് എന്ന് വാര്‍ത്ത വന്നിട്ടുണ്ട്.ചെല്‍സി വിടാന്‍ വളരെ കാലമായി ആഗ്രഹിക്കുന്ന സിയെച്ചിന്  ഇത് സുവര്‍ണാവസരം ആണ്.

താരത്തിന് വേണ്ടി അദ്ധേഹത്തിന്റെ മുന്‍ ക്ലബായ അയാക്സും കൂടാതെ ഇറ്റാലിയന്‍ ചാമ്പ്യന്മാരായ എസി മിലാനും രംഗത്ത് ഉണ്ട്.ഇതില്‍ എസി മിലാന്‍ ചെല്‍സിയുമായി ഒരു ഒതുത്തീര്‍പ്പില്‍ എത്തുന്നതിന് വേണ്ടി വളരെ ഏറെ കാലമായി ചര്‍ച്ച നടത്തുന്നുണ്ട് എങ്കിലും , ഒന്നും ഫലപ്രദമാകുന്നില്ല.സെമി-ഫൈനലിസ്റ്റുകളായ മൊറോക്കോയ്‌ക്കൊപ്പം ലോകകപ്പിൽ മികച്ച പ്രകടനം നടത്തിയതിന് ശേഷം താരത്തിന്‍റെ മൂല്യം അല്‍പം വര്‍ധിച്ചിട്ടുണ്ട്. സിയെച്ചിന്റെ  പ്രതിനിധികൾ നിരവധി ക്ലബ്ബുകളുമായി സംസാരിച്ചു കഴിഞ്ഞു,അതില്‍ വളരെ അനുകൂലമായിട്ടാണ് ന്യൂ കാസില്‍ പ്രതികരിച്ചത് എന്നും ഒരു ലോണ്‍ ഡീല്‍ അടുത്ത് തന്നെ ഉണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Leave a comment