European Football Foot Ball Top News transfer news

ജര്‍മന്‍ വണ്ടര്‍ കിഡിനെ സൈന്‍ ചെയ്ത് ബയേണ്‍ മ്യൂണിക്ക്

January 19, 2023

ജര്‍മന്‍ വണ്ടര്‍ കിഡിനെ സൈന്‍ ചെയ്ത് ബയേണ്‍ മ്യൂണിക്ക്

2025 വരെ നീളുന്ന ബയേൺ മ്യൂണിക്ക്  കരാറിൽ ജര്‍മന്‍ യുവ താരമായ  ഇബ്രാഹിമോവിച്ച് ഒപ്പുവെച്ചതായി ഇന്നലെ  ക്ലബ് അറിയിച്ചു.2018 മുതൽ ബയേൺ മ്യൂണിക്കിന്റെ അക്കാദമിയിൽ ഉൾപ്പെട്ടിട്ടുള്ള അരിജോൺ ഒരു സെൻട്രൽ മിഡ്ഫീൽഡറാണ്.ബുണ്ടസ്‌ലിഗ 2 ടീമുകളായ ഗ്രൂതർ ഫർത്ത്, നർൻബെർഗ് എന്നിവിടങ്ങളില്‍ മികച്ച മുന്നേറ്റം നടത്തിയ യുവതാരം   13-ാം വയസ്സിൽ ബയേണ്‍ അക്കാഡമിയില്‍ ചേര്‍ന്നു.

Arijon Ibrahimovic: Who is the 17-year-old promoted to the Bayern Munich  first team under Julian Nagelsmann? | Bundesliga

ജർമ്മനിക്ക് വേണ്ടി അണ്ടർ 16, അണ്ടർ 17, അണ്ടർ 18 ലെവലിൽ മത്സരിച്ച താരം ഇപ്പോള്‍ തന്നെ രാജ്യത്ത് വളരെ അധികം പേരെടുത്ത് കഴിഞ്ഞിരിക്കുന്നു.2021/22 സീസൺ മുതൽ ഫസ്റ്റ്-ടീമിനൊപ്പം പരിശീലനം നടത്തിക്കൊണ്ടിരിക്കുന്ന അദ്ദേഹം അടുത്തിടെ ജനുവരി 13 ന് റെഡ് ബുൾ സാൽസ്ബർഗിനെതിരായ സൗഹൃദ മത്സരത്തിൽ ക്ലബ്ബിനായി തന്റെ ആദ്യ സീനിയർ മത്സരം കളിച്ചിരുന്നു.ജമാൽ മുസിയാലക്ക് പകരം വന്ന താരം ഒരു ഗോള്‍  നേടി കൊണ്ട്  പിന്നില്‍ നിന്ന ബയേണിനെ സമനിലയിലേക്ക് നയിക്കുകയും ചെയ്തു.

Leave a comment