EPL 2022 European Football Foot Ball Top News transfer news

ഒരു ഫ്രീ ട്രാൻസ്ഫറിൽ ഇൽകെ ഗുണ്ടോഗനെ സൈൻ ചെയ്യാൻ ബാഴ്‌സലോണ താൽപ്പര്യപ്പെടുന്നു

January 18, 2023

ഒരു ഫ്രീ ട്രാൻസ്ഫറിൽ ഇൽകെ ഗുണ്ടോഗനെ സൈൻ ചെയ്യാൻ ബാഴ്‌സലോണ താൽപ്പര്യപ്പെടുന്നു

വേനൽക്കാല വിന്‍റര്‍ ട്രാന്‍സ്ഫറില്‍  മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് ഇൽകെ ഗുണ്ടോഗനെ ടീമിലെത്തിക്കാനുള്ള ശ്രമം ബാഴ്‌സലോണ ഗൗരവമായി പരിഗണിക്കുന്നതായി റിപ്പോർട്ട്.സീസണിന്റെ അവസാനത്തിൽ ജർമ്മനി ഇന്റർനാഷണൽ താരത്തിന്‍റെ സിറ്റിയുമായുള്ള കരാര്‍ അവസാനിക്കും.സാമ്പത്തിക പ്രശ്‌നങ്ങൾ കാരണം ഒരു ഫ്രീ എജന്റ്റ് എന്ന ഓരോപ്ഷന്‍ ബാഴ്സക്ക് വളരെ അധികം അനുയോജ്യം ആയേക്കും.

ഇത്രയും കാലം ചെല്‍സി ഫ്രഞ്ച് മിഡ്ഫീല്‍ഡറേ സൈന്‍ ചെയ്യാനുള്ള നീക്കങ്ങള്‍ ബാഴ്സ നടത്തിയിരുന്നു.എന്നാല്‍ താരം ചെല്‍സിയുമായി കരാര്‍ നീട്ടാന്‍ ആഗ്രഹിക്കുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ വന്നതോടെ ഗുണ്ടോഗനില്‍ ശ്രദ്ധ പുലര്‍ത്താന്‍ കാറ്റലൂണിയന്‍ ക്ലബ് തീരുമാനിക്കുകയായിരുന്നു.ഏഴ് വർഷമായി മാൻ സിറ്റിയിൽ പെപ് ഗ്വാർഡിയോളയുടെ കീഴിൽ കളിക്കുന്നതിനാൽ ബാഴ്‌സയുടെ കളി ശൈലിക്ക് ജർമ്മൻ താരം അനുയോജ്യന്‍ ആകുമെന്ന് ബാഴ്സ ബോര്‍ഡും കരുതുന്നു.

Leave a comment