EPL 2022 European Football Foot Ball Top News transfer news

റാഷ്ഫോര്‍ഡിന്‍റെ വേതനത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്താന്‍ ഒരുങ്ങി യുണൈറ്റഡ് മാനെജ്മെന്റ്

January 18, 2023

റാഷ്ഫോര്‍ഡിന്‍റെ വേതനത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്താന്‍ ഒരുങ്ങി യുണൈറ്റഡ് മാനെജ്മെന്റ്

പുതിയ കരാര്‍ നല്‍കി റാഷ്ഫോര്‍ഡിനെ പിടിച്ചു നിര്‍ത്താനുള്ള ലക്ഷ്യത്തില്‍ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ്.25 കാരനായ റാഷ്‌ഫോർഡിന്  പ്രതിവാര ശമ്പളത്തിൽ 200,000 പൗണ്ട് വർദ്ധനവ് നല്‍കാന്‍  യുണൈറ്റഡ് മാനെജ്മെന്റ് തീരുമാനിക്കുന്നുണ്ട് എന്ന് റിപ്പോര്‍ട്ട്  ഇംഗ്ലീഷ് മാധ്യമങ്ങള്‍ നല്‍കിയിട്ടുണ്ട്.3 00,000 പൗണ്ടിനു മുകളില്‍ ആര്‍ക്കും തന്നെ നല്‍കാന്‍ പാടില്ല എന്ന് ക്ലബ് തീരുമാനിച്ചിട്ടുണ്ടായിരുന്നു.റൊണാള്‍ഡോ വളരെ വലിയ സാലറി വാങ്ങിയ സാഹചര്യം ഇനി വരാതിരിക്കാന്‍ ആണ് ക്ലബ് ഇങ്ങനെ തീരുമാനിച്ചത്.

Rashford celebrates his derby winner

 

റാഷ്ഫോര്‍ഡ് ടീമിലെ പ്രമുഖ താരം ആയതിനാലും കഴിഞ്ഞ കുറച്ചു കാലങ്ങളായി അദ്ദേഹം  മികച്ച ഫോമില്‍ ആയതിനാലും  ആ നിബന്ധന തകര്‍ക്കാന്‍ തന്നെ ആണ് ക്ലബ് തീരുമാനിച്ചിരിക്കുന്നത്.റാഷ്ഫോര്‍ഡിനെ കൂടാതെ  മിഡ്ഫീൽഡർ കാസെമിറോ ആഴ്ചയിൽ 300,000 പൗണ്ട് സമ്പാദിക്കുന്നുണ്ട്, ഡേവിഡ് ഡി ഗിയ 2019-ൽ ആഴ്ചയിൽ 375,000 പൗണ്ട് കരാർ ഒപ്പിട്ടിരുന്നു എങ്കിലും , ചാമ്പ്യൻസ് ലീഗിലേക്ക് യോഗ്യത നേടുന്നതിൽ യുണൈറ്റഡ് പരാജയപ്പെട്ടതിനാൽ ഈ സീസണിൽ അദ്ദേഹത്തിന്റെ ശമ്പളം 25 ശതമാനം വെട്ടിക്കുറച്ചിരുന്നു.

Leave a comment