EPL 2022 European Football Foot Ball Top News transfer news

എന്ത് വില കൊടുത്തും ഗർനാച്ചോയെ നിലനിര്‍ത്താന്‍ യുണൈറ്റഡ്

January 18, 2023

എന്ത് വില കൊടുത്തും ഗർനാച്ചോയെ നിലനിര്‍ത്താന്‍ യുണൈറ്റഡ്

അലജാൻഡ്രോ ഗർനാച്ചോയെ പിടിച്ചുനിർത്താനുള്ള പോരാട്ടത്തിനു തയ്യാറെടുക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് എന്ന് ഫാബ്രിസിയോ റൊമാനോ വെളിപ്പെടുത്തി.ഈ സീസണിൽ ആദ്യ ടീമിൽ ഇടം നേടിയതിന് ശേഷം ഗർനാച്ചോ പൊടുന്നനെ ആണ് പല യൂറോപ്പിയന്‍ ഹെവി വെയിറ്റ് ടീമുകളുടെ ശ്രദ്ധ പിടിച്ചു പറ്റിയത്.ഫുൾഹാമിനെതിരായ അവസാന മിനുറ്റ് ഗോളിലൂടെ താരം ഏതു സമ്മര്‍ദ നിമിഷത്തിലും തന്നെ വിശ്വസിക്കാന്‍ ആകും എന്ന് താരം  തെളിയിച്ചു കഴിഞ്ഞിരിക്കുന്നു.

Man Utd stars Alejandro Garnacho and Lisandro Martinez

ഓൾഡ് ട്രാഫോർഡിലെ വിംഗറുടെ നിലവിലെ കരാർ 2024 വേനൽക്കാലം വരെയാണ്.ഈ അടുത്ത് താരത്തിനെ സൈന്‍ ചെയ്യാനുള്ള സാധ്യതകള്‍ റയല്‍ മാഡ്രിഡ്‌ ആരായുന്നത് അപായ സൂചനയായി ഓള്‍ഡ്‌ ട്രാഫോര്‍ഡ് മേധാവികള്‍ കണക്കാക്കുന്നു.താരത്തിനെ പിടിച്ചു നിര്‍ത്തണം എങ്കില്‍ പെട്ടെന്ന് എന്തെങ്കിലും ചെയ്തെ മതിയാകൂ എന്ന് അവര്‍ക്ക് മനസിലായിരിക്കുന്നു. നിലവിൽ അദ്ദേഹം പ്രതിവാര വേതനം 7,000 പൗണ്ട് വാങ്ങുന്നുണ്ടെന്നും ആഴ്ചയിൽ 20,000 പൗണ്ട് എന്ന പുതിയ ഡീൽ നല്‍കി കൊണ്ട് താരത്തിന്‍റെ സമ്മതം നേടാന്‍ ക്ലബ് മാനെജ്മെന്റ് ശ്രമിച്ചു എങ്കിലും താരം ആ ഓഫര്‍ നിരസിച്ചു.ഇനിയും താരത്തിന്‍റെ എജന്റുമായി ചര്‍ച്ച ചെയ്യാനുള്ള തീരുമാനത്തില്‍ ആണ് യുണൈറ്റഡ്.

Leave a comment