EPL 2022 European Football Foot Ball Top News transfer news

ജാഡൺ സാഞ്ചോ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം പരിശീലനത്തിലേക്ക് മടങ്ങിയെത്തി

January 18, 2023

ജാഡൺ സാഞ്ചോ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം പരിശീലനത്തിലേക്ക് മടങ്ങിയെത്തി

ചൊവ്വാഴ്ച മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആദ്യ ടീമിനൊപ്പം ജാഡൺ സാഞ്ചോ പരിശീലനത്തിലേക്ക് മടങ്ങിയെത്തി എന്ന വാര്‍ത്ത റെഡ് ഡെവിള്‍സ് ആരാധാര്‍ക്ക് ആവേശം പകരുന്നു.ഒക്ടോബർ 22 ന് ചെൽസിക്കെതിരെ നടന്ന മത്സരത്തില്‍ ആണ് താരം അവസാനമായി യുണൈറ്റഡിന് വേണ്ടി കളിച്ചത്.ലോകകപ്പ് ടൂര്‍ണമെന്റിനിടെ താരം നെതർലൻഡ്സില്‍ നിന്ന് ഒരു വ്യക്തിഗത പരിശീലന പരിപാടി പൂര്‍ത്തിയാക്കിയതിന് ശേഷമാണ് താരം ക്ലബിലേക്ക്  തിരിച്ചെത്തിയിരിക്കുന്നത്.

MANCHESTER, ENGLAND - OCTOBER 19: Jadon Sancho of Manchester United looks on during the Premier League match between Manchester United and Tottenham Hotspur at Old Trafford on October 19, 2022 in Manchester, England. (Photo by Laurence Griffiths/Getty Images)

താരത്തിന്‍റെ സേവനം എത്രയും പെട്ടെന്ന് തന്നെ തനിക്ക് ലഭിക്കണം എന്ന് ആഗ്രഹം വെളിപ്പെടുത്തി എങ്കിലും മതിയായ സമയം താരത്തിന് ഡച്ച് കോച്ച് നല്‍കിയിരുന്നു.അവസാന ഒമ്പത് മത്സരങ്ങളിൽ വിജയിച്ച ടീമംഗങ്ങൾക്കൊപ്പം സാഞ്ചോ ഇപ്പോൾ പൂർണ്ണമായ ആദ്യ ടീം പരിശീലനത്തിൽ തിരിച്ചെത്തിയത്തിനാല്‍ ഇപ്പോഴത്തെ  യുണൈറ്റഡ് കൂടുതല്‍ പ്രാപ്തരും അപകടക്കാരികളും കൂടി ആയിരിക്കും എന്ന് കരുതുന്നതായി ടെന്‍ ഹാഗ് വെളിപ്പെടുത്തി.

Leave a comment