European Football Foot Ball Top News

എലിയോട്ടിൻ്റെ വണ്ടർ ഗോളിൽ വോൾവ്സിനെ മറികടന്ന് ലിവർപൂൾ.!

January 18, 2023

author:

എലിയോട്ടിൻ്റെ വണ്ടർ ഗോളിൽ വോൾവ്സിനെ മറികടന്ന് ലിവർപൂൾ.!

എഫ്.എ കപ്പിൻ്റെ മൂന്നാം റൗണ്ടിൽ അരങ്ങേറിയ പുനർമത്സരത്തിൽ വോൾവ്സിനെതിരെ ലിവർപൂളിന് വിജയം. വോൾവ്സിൻ്റെ തട്ടകമായ മോളിന്യൂയെക്സ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ക്ലോപ്പും സംഘവും വിജയം സ്വന്തമാക്കിയത്. ആദ്യപകുതിയുടെ 13ആം മിനിറ്റിൽ ആയിരുന്നു മത്സരത്തിലെ ഏകഗോൾ പിറക്കുന്നത്. സ്വന്തം പകുതിയിൽ നിന്നും തിയാഗോയുടെ പാസ് സ്വീകരിച്ച് മുന്നേറിയ എലിയോട്ട് ബോക്സിന് വെളിയിൽ ഏകദേശം 25 വാര അകലെ നിന്നും തൊടുത്ത കിടിലൻ ഷോട്ട് വോൾവ്സ് ഗോൾ കീപ്പർ ജോസെ സായെ മറികടന്ന് ഗോളായി മാറുകയായിരുന്നു.

ഈയൊരു ഗോളിൻ്റെ ലീഡിൽ ലിവർപൂൾ മത്സരം പിടിച്ചെടുക്കുകയായിരുന്നു. ഗോൾ മടക്കുവാനായി വോൾവ്സ് മികച്ച ആക്രമണം നടത്തിയെങ്കിലും നിർഭാഗ്യവശാൽ ഗോളൊന്നും തന്നെ പിറന്നില്ല. ഒടുവിൽ ഏകപക്ഷീയമായ ഒരു ഗോളിന് മത്സരം ലിവർപൂൾ സ്വന്തമാക്കുകയായിരുന്നു. ഈയൊരു വിജയത്തോടെ ടൂർണമെൻ്റിൻ്റെ നാലാം റൗണ്ടിലേക്ക് പ്രവേശിക്കുവാൻ ലിവർപൂളിന് സാധിച്ചു. ബ്രൈറ്റൺ -& ഹോവ് ആൽബിയോണിനെയാകും ലിവർപൂൾ ഇനി നാലാം റൗണ്ടിൽ നേരിടുക.

Leave a comment