European Football Foot Ball Top News

എഫ്.എ കപ്പിൽ ലിവർപൂൾ ഇന്ന് വീണ്ടും വോൾവ്സിനെതിരെ.!

January 17, 2023

author:

എഫ്.എ കപ്പിൽ ലിവർപൂൾ ഇന്ന് വീണ്ടും വോൾവ്സിനെതിരെ.!

എഫ്.എ കപ്പിൻ്റെ മൂന്നാം റൗണ്ട് പോരാട്ടത്തിൽ ലിവർപൂളും, വോൾവ്സും തമ്മിൽ വീണ്ടും മാറ്റുരയ്ക്കുന്നു. ഇന്ത്യൻ സമയം പുലർച്ചെ 1.15ന് വോൾവ്സിൻ്റെ തട്ടകമായ മൊളിന്യൂക്സ് സ്റ്റേഡിയത്തിൽ വെച്ചാകും ഈയൊരു മത്സരം അരങ്ങേറുക. ഇതേ റൗണ്ടിൽ ഇരുവരും തമ്മിൽ ലിവർപൂളിൻ്റെ തട്ടകമായ ആൻഫീൽഡിൽ വെച്ച് കഴിഞ്ഞയാഴ്ച ഏറ്റുമുട്ടിയപ്പോൾ 2-2ന് മത്സരം സമനിലയാകുകയായിരുന്നു. അതിനാലാണ് ഇരുടീമുകളും തമ്മിൽ ഇന്ന് വീണ്ടും കൊമ്പുകോർക്കുന്നത്. ഇന്ന് വിജയിക്കുന്നവരാകും നാലാം റൗണ്ടിലേക്ക് യോഗ്യത നേടുക.

അന്ന് ഡാർവിൻ ന്യൂനസും, മൊഹമ്മദ് സലായും ലിവർപൂളിനായി വലകുലുക്കിയപ്പോൾ, ഗോൺസാലോ ഗുയിഡസും, ഹ്വാങ് ഹീ ചാനുമാണ് വോൾവ്സിനായി ലക്ഷ്യം കണ്ടത്. ഇന്ന് ഏതുവിധേനയും വോൾവ്സ് എന്ന കടമ്പ കടക്കുക എന്നതാവും ക്ലോപ്പിൻ്റെയും സംഘത്തിൻ്റെയും ലക്ഷ്യം. എന്തായാലും, ആരാകും ഇന്നത്തെ മത്സരത്തിൽ വിജയിച്ചുകൊണ്ട് നാലാം റൗണ്ടിലേക്ക് യോഗ്യത നേടുക എന്നറിയാൻ നമുക്ക് ആകാംഷയോടെ കാത്തിരിക്കാം.

Leave a comment