EPL 2022 European Football Foot Ball Top News transfer news

ലിയാൻഡ്രോ ട്രോസാർഡിന് വേണ്ടിയുള്ള ടോട്ടന്‍ഹാമിന്റെ ബിഡ് നിരസിച്ച് ബ്രൈട്ടന്‍

January 17, 2023

ലിയാൻഡ്രോ ട്രോസാർഡിന് വേണ്ടിയുള്ള ടോട്ടന്‍ഹാമിന്റെ ബിഡ് നിരസിച്ച് ബ്രൈട്ടന്‍

സ്‌പേഴ്‌സിൽ നിന്നുള്ള ലിയാൻഡ്രോ ട്രോസാർഡിന് ഏകദേശം 12 മില്യൺ പൗണ്ടിന്റെ ഓഫർ ബ്രൈറ്റൺ നിരസിച്ചതായി റിപ്പോർട്ട്.ലോകക്കപ്പ് കഴിഞ്ഞ് ശേഷമുള്ള കളിക്കാരന്റെ മനോഭാവത്തെയും വര്‍ക്ക്‌ റേറ്റിനെയും മാനേജർ വിമർശിച്ചതോടെ ട്രോസാർഡ് ക്ലബ് വിടുന്നതിനെ കുറിച്ച് കാര്യമായി ചിന്തിക്കാന്‍ തുടങ്ങിയിരുന്നു.ട്രോസാർഡിന്റെ ഏജന്റ് ജോസി കോംഹെയർ തന്റെ ക്ലയന്റ് ക്ലബ് വിടാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞതോടെ ടോട്ടന്‍ഹാം ഒരു ബിഡ് നല്‍കി എന്ന് ദി അത്‌ലറ്റിക് റിപ്പോര്‍ട്ട് ചെയ്തു.

Tottenham 'make Leandro Trossard transfer enquiry' as they look to snap up  Belgian after Brighton banishment | The Sun

എന്നാല്‍ 12 മില്യന്‍ എന്നത് ബ്രൈട്ടന്‍ താരത്തിന് നല്‍കിയ മൂല്യത്തേക്കാള്‍ എത്രയോ താഴെ ആണ്.താരത്തിനെ വാങ്ങാന്‍ ചെല്‍സിയും ലക്‌ഷ്യം വെക്കുന്നുണ്ട്.എന്നാല്‍ താരത്തിനെ സൈന്‍ ചെയ്യാന്‍ നിലവില്‍ സാധ്യത കൂടുതല്‍ ആഴ്സണല്‍ ആണ്.ആഴ്സണലിന്  താരത്തിനെ  നല്‍കുവാന്‍ ഉള്ള  താല്പര്യം ബ്രൈട്ടന്‍ ബോര്‍ഡ് നേരിട്ട് അറിയിച്ചതായും   ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Leave a comment