EPL 2022 European Football Foot Ball Top News transfer news

ക്ഷമ നശിക്കുന്നു , സ്റ്റര്‍ലിങ്ങിനെ വില്‍ക്കാന്‍ ചെല്‍സി !!!!

January 17, 2023

ക്ഷമ നശിക്കുന്നു , സ്റ്റര്‍ലിങ്ങിനെ വില്‍ക്കാന്‍ ചെല്‍സി !!!!

ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ റഹീം സ്റ്റെർലിങ്ങിനെ വില്‍ക്കാന്‍ ആണ് ചെല്‍സിയുടെ തീരുമാനം.കഴിഞ്ഞ ജൂലൈയിൽ ആണ് ഇംഗ്ലീഷ് ഫുട്ബോളര്‍ ചെല്‍സിയിലേക്ക് വന്നത്.22 മത്സരങ്ങൾ കളിച്ച താരം , ആറ് ഗോളുകൾ, മൂന്ന് അസിസ്റ്റുകൾ  ലണ്ടന്‍ ബ്ലൂസിന് സംഭാവന ചെയ്തിട്ടുണ്ട്.എന്നാല്‍ താരത്തിന്‍റെ ഇതുവരെയുള്ള പ്രകടനത്തില്‍ ചെല്‍സി മാനെജ്മെന്റ് തീരെ തൃപ്തര്‍ അല്ല.ഹാംസ്ട്രിംഗ് പ്രശ്‌നം മൂലം  ഇപ്പോള്‍ വിശ്രമത്തില്‍ ആണ് താരം.

Chelsea 'prepared to sell Raheem Sterling this summer'

ഷാക്തർ ഡൊനെറ്റ്സ്കിൽ നിന്ന് മൈഖൈലോ മുദ്രിക്കിനെ ചെല്‍സി സൈന്‍ ചെയ്തിരുന്നു.ഈ മാസം ബെനോയിറ്റ് ബദിയാഷിൽ, ആൻഡ്രി സാന്റോസ്, ഡേവിഡ് ദാട്രോ ഫൊഫാന,ജോവാ ഫെലിക്സ്  എന്നിവരെയും ചെല്‍സി  കൊണ്ടുവന്നിട്ടുള്ളതിനാല്‍ ആദ്യ ഇലവനിൽ ഇടം നേടുക എന്നത് സ്റ്റെർലിംഗിന് വളരെ ബുദ്ധിമുട്ട് ഏറിയ കാര്യം ആയിരിക്കും.നിലവില്‍ ഏതു ക്ലബും സ്റ്റര്‍ലിങ്ങിനെ സൈന്‍ ചെയ്യാന്‍ ആഗ്രഹിക്കാത്തതിനാല്‍ താരത്തിനെ ഒഴിവാക്കാന്‍ ചെല്‍സി നന്നേ പാടുപ്പെടും.

Leave a comment