European Football Foot Ball Top News transfer news

ഫ്രാങ്ക് കെസ്സി – മാർസെലോ ബ്രോസോവിച്ച് സ്വാപ് ഡീല്‍ നടത്തിയെടുക്കാന്‍ ബാഴ്സലോണ

January 17, 2023

ഫ്രാങ്ക് കെസ്സി – മാർസെലോ ബ്രോസോവിച്ച് സ്വാപ് ഡീല്‍ നടത്തിയെടുക്കാന്‍ ബാഴ്സലോണ

മാർസെലോ ബ്രോസോവിച്ചിന് പകരമായി ഫ്രാങ്ക് കെസിയെ സൈൻ ചെയ്യാനുള്ള അവസരം ഇന്‍റര്‍ മിലാന് നല്‍കി എഫ്സി ബാഴ്സലോണ.എസി മിലാനില്‍ നിന്നും കഴിഞ്ഞ സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ സൗജന്യ ട്രാന്‍സ്ഫറില്‍ എത്തിയ കെസ്സിക്ക്  ബാഴ്സക്ക് വേണ്ടി ഫോം കണ്ടെത്താന്‍ കഴിയുന്നില്ല.സാവിക്ക് കീഴില്‍ താരത്തിന് പിച്ചില്‍ സമയവും ലഭിക്കുന്നില്ല.

Barcelona 'propose Kessie, Brozovic swap deal with Inter'

കൂടുതല്‍ സമയം ലഭിക്കുന്നതിന് മറ്റ് ക്ലബുകളിലേക്ക് തന്‍റെ കരിയര്‍ പറിച്ച് നടാന്‍ കെസ്സി ആഗ്രഹിക്കുന്നുണ്ട്.പരിചയസമ്പന്നനായ ക്രൊയേഷ്യൻ മിഡ്ഫീൽഡർ ബ്രോസോവിച്ചിനെ ടീമില്‍ എത്തിക്കാന്‍ ബാഴ്സ മാനെജ്മെന്റ് ആഗ്രഹിക്കുന്നുണ്ട്.ഇന്‍റര്‍ മിലാനുമായി ജൂൺ 2026 വരെ കരാറുള്ള താരം ഈ സീസണില്‍ പരിക്ക് മൂലം പന്ത്രണ്ട് മത്സരങ്ങളില്‍ മാത്രമാണ് കളിച്ചിട്ടുള്ളത്. താരത്തിനെ നല്‍കി കെസ്സിയെ കൊണ്ടുവരാനുള്ള നീക്കത്തിനു സമ്മതം മൂളണോ എന്ന കാര്യത്തില്‍ മിലാന് ആശയകുഴപ്പം ഉണ്ടെന്നു ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്ററിന് വേണ്ടി 302 മത്സരങ്ങളിൽ നിന്ന് 30 ഗോളുകളും 37 അസിസ്റ്റുകളും നേടിയിട്ടുള്ള  ക്രൊയേഷ്യ ഇന്റർനാഷണലിനെ ഏറെ കാലമായി ബാഴ്സ ഫോളോ ചെയ്യുന്നുണ്ട്.

Leave a comment